Header Ads

  • Breaking News

    വാരണാസിയിൽ നിന്നും കേരളത്തിലെത്തി; മോഹൻലാലിനും ഷാരൂഖ് ഖാനുമൊപ്പം താരമായ കർണൻ

    കേരളത്തിലെ നാട്ടാനകളിൽ പ്രമുഖനായ മംഗലാംകുന്ന് കർണൻ്റെ വിയോഗം ആനപ്രേമികൾക്ക് തീരാനഷ്ടമാണ്. കർണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോൾ 302 സെന്റീമീറ്ററാണ് ഉയരം. ഇഷ്ടക്കാർ കർണാപ്പിയെന്നാണ് കർണനെ വിളിക്കുക.

    പൃഥ്വിരാജ് അടക്കമുള്ള സിനിമാ താരങ്ങളും കർണന് അന്ത്യാജ്ഞലി അർപ്പിച്ചെത്തിയിരുന്നു. ഉത്സവ പറമ്പുകളിൽ മാത്രമല്ല സിനിമകളിലും താരമാണ് മംഗലാംകുന്ന് കർണൻ. മോഹൻലാൽ നായകനായ നരസിംഹത്തിൽ കർണൻ അഭിനയിച്ചിട്ടുണ്ട്. ജയറാം ചിത്രം കഥാനായകനിലും മണിരത്‌നത്തിന്റെ ദിൽസെയിലും കർണന്റെ തലപ്പൊക്കം കാണാം. ദിൽസെയിലെ സൂപ്പർഹിറ്റ് ഗാനം ജിയാ ജലേയിൽ കർണൻ പ്രത്യക്ഷപ്പെടുന്നത് ഷാരൂഖ് ഖാനും പ്രീതി സിന്റയ്ക്കും ഒപ്പമാണ്.

    1963ൽ ബിഹാറിലായിരുന്നു ജനനം. 1991ൽ വാരണാസിയിൽ നിന്നാണ് കർണൻ കേരളത്തിലെത്തുന്നത്. പ്രശസ്തിയുടെ ഉയരക്കൊടുമുടിയിൽ നിൽക്കുമ്പോഴും ആയുധമില്ലാത്തവനെ ആക്രമിക്കരുതെന്ന പാഠം അവൻ തെറ്റിച്ചിരുന്നില്ല. പൂരപ്പറമ്പിലെത്തിയാൽ ‘കർണനിസം’ കാണാൻ കഴിയും.

    No comments

    Post Top Ad

    Post Bottom Ad