Header Ads

  • Breaking News

    സർക്കാർ തീരുമാനങ്ങള്‍ പ്രവചിക്കൂ.. സ്വര്‍ണമോതിരം നേടൂ..; ഓഫറുമായി ധനമന്ത്രി

    തിരുവനന്തപുരം: വ്യത്യസ്ഥ തീരുമാനങ്ങളിലൂടെ വീണ്ടും ഭരണം ഉറപ്പിക്കാനൊരുങ്ങി പിണറായി സർക്കാർ. വരും കാലങ്ങളിൽ കേരളം എങ്ങനെ മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്ന പദ്ധതികള്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ്. കോവിഡിന് പിന്നാലെ കേരളം എന്ന കൊച്ചു സംസ്ഥാനം ലോക ശ്രദ്ധ നേടി. സംസ്ഥാനം അറിയപ്പെടുന്നത് കോവിഡ് പ്രതിരോധപ്രവര്‍ത്തന, വികസനനേട്ടങ്ങളെക്കുറിച്ചുമാണ്. കേരളം എന്നത് ഒരു ബ്രാന്‍ഡായി മാറി കഴിഞ്ഞു. ഈ നേട്ടത്തെ എല്ലാ മേഖലകളിലും പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള ഒന്നായിരിക്കും ഇത്തവണത്തെ ബജറ്റെന്ന് തോമസ് ഐസക്ക് റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയില്‍ പറഞ്ഞതായി റിപ്പോർട്ട് ചെയ്തു.

    എന്നാൽ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികളാണ് ബജറ്റിന്റെ കേന്ദ്രബിന്ദു. കോവിഡാനന്തര കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കൃത്യമായ പദ്ധതികളാണ് ബജറ്റിലുള്ളത്. കോവിഡ് തൊഴില്‍ ഘടനകളില്‍ മാറ്റം വരുത്തി. ഇതൊരു അവസരം കൂടിയാണ്. വലിയൊരു സാധ്യത കേരളത്തിന് മുന്നിലുണ്ട്. അത് ഉപയോഗിക്കും. കോവിഡാനന്തര കേരളത്തില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളോ, അതിനോട് അടുത്തുനില്‍ക്കുന്നവയോ പ്രവചിക്കുന്നവര്‍ക്ക് താന്‍ സമ്മാനം നല്‍കുമെന്നും തോമസ് ഐസക്ക് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ബജറ്റ് തീരുമാനങ്ങള്‍ പ്രവചിക്കുന്നവര്‍ക്ക് താന്‍ സ്വര്‍ണമോതിരം സമ്മാനമായി നല്‍കുമെന്നും അവര്‍ക്കൊപ്പം ഇരുന്ന് സംസാരിക്കുമെന്നും മന്ത്രി ഐസക്ക് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad