പ്രതിദിന കോവിഡ് കണക്കുകളിലും രോഗികളുടെ എണ്ണത്തിലും നമ്പർ വൺ ആയി കേരളം
ഇന്ത്യ കൊവിഡ് പോരാട്ടത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് ഇന്ന് കടക്കും. രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം പിന്നിടുകയാണ്. തൃശൂരില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഇന്ന് ഒരു വര്‍ഷം പിന്നിടുമ്ബോള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ.
Read Also : കോവിഡ് പ്രതിരോധത്തിൽ ലോക ജനതയ്ക്ക് പുത്തൻ പ്രതീക്ഷയേകി ജോൺസൺ ആൻഡ് ജോൺസൺ
എല്ലാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഫെഡറല്‍ തത്വത്തില്‍ ഊന്നി വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും അവയുടെ വിവിധ എജന്‍സികളും സംയുക്തമായി നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിജയത്തിലെയ്ക്ക് നയിച്ചത്.
എന്നാൽ വര്‍ഷമൊന്ന് പിന്നിടുമ്പോൾ പ്രതിദിന കണക്കുകളിലും രോഗികളുടെ എണ്ണത്തിലും രാജ്യത്ത് ഒന്നാമത് നില്‍ക്കുന്നത് കേരളമാണ് . കഴിഞ്ഞ ജനുവരി 30നാണ് രാജ്യത്താദ്യമായി കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി മുതല്‍ പ്രതിദിനകേസുകളില്വരെ സമാശ്വാസത്തിന് വകയില്ല. മരണനിരക്ക് കുറവാണെന്ന് പറയുമ്പോഴും മാസങ്ങളായി തുടരുന്ന മരണശരാശരി കുറയ്ക്കാനും കഴിഞ്ഞിട്ടില്ല.
കോവിഡ് വ്യാപന തുടക്കത്തില്‍ സാമൂഹിക അടുക്കളയടക്കം ക്ഷേമപ്രവര്‍ത്തനങ്ങളും സാമൂഹിക നിയന്ത്രണങ്ങളും കാര്യക്ഷമമായി നടപ്പാക്കിയെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ടു. സമ്പർക്ക വ്യാപനം സൂപ്പര്‍ സ്പ്രെഡിലേക്കും സമൂഹവ്യാപനത്തിലേക്കും വഴിമാറി. ഉറവിടമറിയാത്ത രോഗബാധിതരും ലക്ഷണമില്ലാത്ത വൈറസ് ബാധിതരുമെല്ലാമായി ആശങ്കയുടെ നാളുകള്‍.
ഏറ്റവുമൊടുവില്‍ യു.കെയിലടക്കം കണ്ടെത്തിയ തീവ്രവ്യാപനശേഷിയുള്ള വൈറസുകളുടെ സാന്നിധ്യവും കേരളത്തില്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് കേസ് 50000 കടക്കാനെടുത്തത് ആറരമാസമെങ്കില് അടുത്ത 50000ന് വേണ്ടിവന്നത് 23 ദിവസം മാത്രം. അടുത്ത അഞ്ചുമാസം കൊണ്ട് സംസ്ഥാനത്താകെ കോവിഡ് ബാധിച്ചവര്‍ 9,11,362 പേരായി. ഇതില്‍ 8,35,046 പേര് രോഗമുക്തി നേടി.
72634 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ആദ്യമായി കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടും വ്യാപന പാരമ്യത പരമാവധി വൈകിപ്പിക്കാനായി (സ്ലോ ദി പീക്ക്) എന്നതാണ് ആരോഗ്യവകുപ്പിന്റെ പുതിയ വിശദീകരണം.
No comments
Post a Comment