ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട് ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ബോംബേറ്. ചക്കിട്ടപ്പാറ സ്വദേശി അർജുൻ ദേവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം രണ്ട് തവണയാണ് ബോംബെറിഞ്ഞത്. ആക്രമണത്തിൽ വീടിന്റെ മുൻഭാഗം പൂര്‍ണമായും തകർന്നു. സംഭവത്തിൽ പരിക്കേറ്റ അർജുനും കുടുംബവും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് DYFI ആരോപിച്ചു.
No comments
Post a Comment