Header Ads

  • Breaking News

    ‘അവാർഡ് മേശപ്പുറത്ത് വെച്ചേക്കാം, എടുത്തുകൊണ്ട് പൊയ്ക്കോ’; സർക്കാരിനെയും ആരോഗ്യവകുപ്പിനെയും പരിഹസിച്ച് ശ്രീജിത് പണിക്കർ

    50 ആമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇത്തവണ ജേതാക്കൾ വേദിയിലെ മേശപ്പുറത്ത് നിന്നും സ്വയം എടുക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രത്യേക നിർദേശ പ്രകാരമായിരുന്നു ഇത്. ഈ സാഹചര്യത്തിൽ സർക്കാരിനെയും ആരോഗ്യവകുപ്പിനെയും പരോക്ഷമായി പരിഹസിച്ച് ശ്രീജിത്ത് പണിക്കർ. കേരളത്തിൽ കൊവിഡ് കണക്കുകൾ ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യവുമായി കോർത്തിണക്കിയാണ് ശ്രീജിത്ത് തൻ്റെ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. 


    പോസ്റ്റ് ഇങ്ങനെ:


    ഹലോ, സ്റ്റേറ്റ്സിലെ പ്രമുഖ ആരോഗ്യമന്ത്രി അല്ലേ?
    അതെ, സ്റ്റേറ്റ്സിലെ പ്രമുഖ ആരോഗ്യമന്ത്രി ആണ്.
    ഞങ്ങൾ ഒരു ആഗോള കമ്പനിയാണ്. ഞങ്ങളുടെ ഒരു അവാർഡ് സ്വീകരിക്കാൻ വരണം.
    ആഹാ. കോവിഡ് പ്രതിരോധത്തിനാണോ അവാർഡ്?
    അതെയതെ. പ്രതിരോധിച്ച് പ്രതിരോധിച്ച് ലാസ്റ്റിൽ നിന്ന് ഫസ്റ്റ് ആയതിന്റെ അവാർഡ് ആണ്. ശില്പവും പൊന്നാടയും.
    സന്തോഷം. അവാർഡ് സ്വീകരിക്കാൻ എപ്പോൾ വരണം? ഇപ്പോൾത്തന്നെ വരട്ടെ?
    വേണ്ട. രാത്രി ഞാൻ കിടക്കുന്നതിനു മുൻപ് വീടിന്റെ കതക് പൂട്ടുമ്പോൾ അടുക്കളയുടെ വെളിയിൽ ഒരു മേശപ്പുറത്ത് വെച്ചേക്കാം. സൗകര്യം പോലെ വന്ന് എടുത്തുകൊണ്ട് പൊയ്ക്കോളൂ. മേശപ്പുറത്ത് ഒരുപെട്ടി ഉണക്കമീനും ഉണ്ടാകും. എടുക്കുമ്പോൾ മാറിപ്പോകരുത്. രാത്രി തണുപ്പ് കാണും. അതുകൊണ്ട് പൊന്നാട എടുത്തു പുതച്ചുകൊള്ളൂ. ആ… പിന്നേയ്, അതൊന്ന് കുടഞ്ഞിട്ട് വേണം പുതയ്ക്കാൻ. ചിലപ്പോൾ വല്ല ഉറുമ്പും ഉണ്ടെങ്കിലോ. അപ്പോൾ അങ്ങനെ ആയിക്കോട്ടെ.
    ഓക്കെ, തേങ്സ്.

    ഹലോ, സ്റ്റേറ്റ്സിലെ പ്രമുഖ ആരോഗ്യമന്ത്രി അല്ലേ?അതെ, സ്റ്റേറ്റ്സിലെ പ്രമുഖ ആരോഗ്യമന്ത്രി ആണ്. ഞങ്ങൾ ഒരു ആഗോള…

    Posted by Sreejith Panickar on Saturday, January 30, 2021

    No comments

    Post Top Ad

    Post Bottom Ad