എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു
തിരുവനന്തപുരം:
അവതാരകയും നടിയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയും എഞ്ചിനിയറുമായി രോഹിത് പി.നായരാണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജനുവരി 20ന് തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലില്‍വെച്ച് നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ആറു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് എലീന ഒരു ടെലിവിഷന്‍ പരിപാടിക്കിടെ പറഞ്ഞത്.
അതേസമയം, വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹിതയാകൂ എന്ന് താരം ഒരു റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരിക്കെ പറഞ്ഞിരുന്നു. ആ കാത്തിരിപ്പിനാണ് ഇപ്പോള്‍ പര്യവസാനമാകുന്നത്.
അവതാരകയായി തിളങ്ങിയ എലീന പിന്നീട് ബിഗ് ബോസിലെ മത്സരാര്‍ഥിയായാണ് ശ്രദ്ധ നേടിയത്. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ്. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കള്‍. സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഈ വര്‍ഷം ഓഗസ്റ്റില്‍ വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
No comments
Post a Comment