Header Ads

  • Breaking News

    എല്‍ഡിഎഫിന് ഭരണതുടര്‍ച്ച, ബംഗാളില്‍ മമത തന്നെ; സർവേ പറയുന്നത്..

    തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിന് ഭരണതുടര്‍ച്ച പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും അധികാരം നിലനിര്‍ത്തുമെന്ന് എബിപി – സി വോട്ടര്‍ അഭിപ്രായ സര്‍വെ. തമിഴ്നാട്ടില്‍ ഡിഎംകെ – കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചനം. കേരളത്തിലെ സര്‍വ്വേയില്‍ 6000 പേരാണ് പങ്കെടുത്തത്. പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി, കെകെ ശൈലജ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. പിണറായിയെന്ന് 46.7% പേരും, ഉമ്മന്‍ ചാണ്ടിയെന്ന് 22.3%, മൂന്നാമതുള്ളത് ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍ (6.3%) പേരും അഭിപ്രായപ്പെട്ടു.

    കേരളത്തില്‍ 140 അംഗ സഭയില്‍ എല്‍ഡിഎഫിന് 85 സീറ്റുകള്‍ വരെയും യുഡിഎഫിന് 53 സീറ്റുകള്‍ വരെയും ലഭിക്കുമെന്നാണ് സര്‍വെ പറയുന്നത്. ബിജെപി ഒരു സീറ്റ് നേടിയേക്കാമെന്നും സര്‍വെ പറയുന്നു. എല്‍ഡിഎഫിന് 41.6 ശതമാനം വോട്ടും യുഡിഎഫിന് 34.6 ശതമാനം വോട്ടും ലഭിക്കുമെന്ന് സര്‍വെ പ്രവചിക്കുന്നു. ബിജെപിക്ക് 15.3 ശതമാനം വോട്ടുകളാണ് സര്‍വെ പ്രവചിക്കുന്നത്. സര്‍വെ പ്രകാരം പിണറായി വിജയന്‍റെ ജനപ്രീതി 47 ശതമാനവും ഉമ്മന്‍ചാണ്ടിയുടേത് 22 ശതമാനവുമാണ്.

    Read Also: ഇസ്‌ലാം ഒരു മതമല്ല, അവർ യുദ്ധതല്‍പ്പരരാണ്’ പരാമര്‍ശവുമായി ആര്‍ച്ച് ബിഷപ്പ്; പൊട്ടിത്തെറിച്ച് തുര്‍ക്കി

    പശ്ചിമ ബംഗാളില്‍ 294 അംഗ സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 154 മുതല്‍ 162 വരെ സീറ്റുകളാണ് സര്‍വെ പ്രവചിക്കുന്നത്. ബിജെപി 98 മുതല്‍ 106 സീറ്റുകള്‍ നേടുമെന്നും ഇടത് – കോണ്‍ഗ്രസ് സഖ്യം 26 മുതല്‍ 34 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വെ പറയുന്നു. തൃണമൂല്‍ 43 ശതമാനം വോട്ടുകളും ബിജെപി 37.5 ശതമാനം വോട്ടുകളും നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

    തമിഴ്‌നാട്ടില്‍ 234 അംഗ സഭയില്‍ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം 166 വരെ സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. ഭരണകക്ഷിയായ എഐഎഡിഎംകെ- ബിജെപി സഖ്യം 64 സീറ്റിലേക്ക് ചുരുങ്ങുമെന്നും സര്‍വേ പറയുന്നു. യുപിഎ സഖ്യത്തിന് 41.1 ശതമാനം വോട്ടുകളും എന്‍ഡിഎ സഖ്യത്തിന് 28.7 ശതമാനം വോട്ടുകളും ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്.

    No comments

    Post Top Ad

    Post Bottom Ad