Header Ads

  • Breaking News

    വിവാഹ കേസുകള്‍ കുറയുന്നു: വനിത കമീഷൻ

    മ​ല​പ്പു​റം: സംസ്ഥാനത്ത് വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ കു​റ​യു​ക​യാ​ണെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മീ​ഷ​ന്‍ ഇ.​എം. രാ​ധ. ഇ​ത്ത​രം കേ​സു​ക​ള്‍ക്ക് പ​രി​ഹാ​രം തേ​ടി കു​ടും​ബ​കോ​ട​തി​ക​ളെ​യാ​ണ് കൂ​ടു​ത​ല്‍പേ​രും ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ക​മീ​ഷ​ന് പ​രി​മി​തി​ക​ളു​ണ്ട്. അ​തു​കൊ​ണ്ട് കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് അ​വ​സ​രം ന​ല്‍കു​ന്ന​ത്. സ്വ​ത്തു​ത​ര്‍ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് ഇ​പ്പോ​ള്‍ ക​മീ​ഷ​നി​ല്‍ കൂ​ടു​ത​ല്‍ ല​ഭി​ക്കു​ന്ന​തെ​ന്നും ഇ​ത് പ​രി​ശോ​ധി​ച്ച്‌ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

    എന്നാൽ 23 വ​ര്‍ഷം മു​മ്പ് കാ​ളി​കാ​വ് സ്വ​ദേ​ശി​നി​യു​ടെ സ്വ​ത്ത് സ​ഹോ​ദ​ര​ന്‍ ത​ട്ടി​യെ​ടു​ത്തു എ​ന്ന​കേ​സി​ല്‍ സ്വ​ത്ത് തി​രി​കെ​ന​ല്‍കാ​ന്‍ ക​മീ​ഷ​ന്‍ നി​ര്‍ദേ​ശി​ച്ചു. ജി​ല്ല​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന വ​നി​താ ക​മീ​ഷ​ന്‍ അ​ദാ​ല​ത്തി​ല്‍ 80 പ​രാ​തി​ക​ളാ​ണ്​ ല​ഭി​ച്ച​ത്. 26 കേ​സു​ക​ള്‍ പ​രി​ഹ​രി​ച്ചു. 39 എ​ണ്ണം അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി. 12 കേ​സു​ക​ള്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി പൊ​ലീ​സി​നും മൂ​ന്നെ​ണ്ണം കൗ​ണ്‍സ​ലി​ങ്ങി​നും വി​ട്ടു.

    No comments

    Post Top Ad

    Post Bottom Ad