Header Ads

  • Breaking News

    ‘കണക്കിൽ കള്ളക്കളിയില്ല’; സംസ്ഥാനത്ത് മരണനിരക്ക് കുറക്കാനായത് നേട്ടമെന്ന് മന്ത്രി

    തിരുവനന്തപുരം: കേരളം തെറ്റായ കോവിഡ് കണക്കുകൾ കാണിക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് മന്ത്രി വിഎസ് സുനിൽ കുമാർ. കൊവിഡ് കണക്കിൽ കള്ളക്കളിയില്ലെന്നും കേന്ദ്ര മാനദണ്ഡങ്ങളനുസരിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് പരമാവധി കുറക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read Also: ഞങ്ങൾ 12 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കും’; സിപിഐഎംഎല്‍ ലിബറേഷന്‍

    എന്നാൽ രാജ്യത്ത് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്ത കേരളത്തിൽ ആശങ്ക തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് ചെറിയ തോതിൽ നിയന്ത്രണവിധേയമായി വരുമ്പോഴും സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറക്കാനോ രോഗം നിയന്ത്രണവിധേയമാക്കാനോ സാധിച്ചിട്ടില്ല. ആകെ രോഗികളുടെ എണ്ണവും പ്രതിദിന രോഗികളുടെ എണ്ണവും ഏറ്റവും കൂടുതൽ നിലവിൽ കേരളത്തിലാണ്. ഇത് വലിയ വിമർശനമുയർത്തുന്ന സാഹചര്യത്തിൽ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.

    No comments

    Post Top Ad

    Post Bottom Ad