ശ്രീകണ്ടാപുരം റെയിഞ്ച് ശാക്തീകരണ സംഗമവും പ്രാർത്ഥനയും നടന്നു
ശ്രീകണ്ഠപുരം: നീണ്ട പത്ത് മാസക്കാലം വിദ്യാലയങ്ങൾ അടഞ്ഞ് കിടക്കുകയും ഓൺലൈൻ വഴി ക്ലാസ് വീക്ഷിക്കുകയും ചെയ്ത് വന്ന വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തി തുടങ്ങിയ ഈ സാഹചര്യത്തിൽ അദ്ധ്യാപകരും രക്ഷിതാക്കളും മാനേജ്മെൻറും വിദ്യാർത്ഥികളുടെ മനസ് തിരിച്ചറിയാനാണ് തയ്യാറാവേണ്ടത് എന്ന് SKJM ജില്ലാ ഉപാധ്യക്ഷൻ മുബാറക് അലി മിസ്ബാഹി അഭിപ്രായപ്പെട്ടു.
കോവിഡ് സാഹചര്യവും ഓൺലൈൻ പഠനവും വിദ്യാർത്ഥികൾക്ക് വലിയ മാനസീക സമ്മർദ്ദമാണ് സമ്മാനിച്ചത്, ഈ സാഹചര്യം മറികടക്കാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മദ്റസാ തലത്തിൽ ബോധവൽകരണവും വേണ്ടിവന്നാൽ കൗൺസിലിംഗും നൽകാൻ മാനേജ്മെൻ്റ് മുന്നോട്ട് വരണം
കോവിഡ് കാലത്ത് മതസ്ഥാപനങ്ങളെയും ഉസ്താദുമാരെയും ചേർത്ത് പിടിച്ച പ്രവാകളും കമ്മിറ്റി ഭാരവാഹികളും പ്രത്യേക സ്മരിക്കപ്പെടേണ്ടവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മദ്റസ ശാക്തീകരണത്തിൻ്റെ ഭാഗമായി ശ്രീകണഠപുരം റെയ്ഞ്ച്SKMMA നടത്തിയ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
യോഗത്തിൽ ... പ്രസിഡണ്ട് പി.ടി - മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു - മദ്റസമാനേജ്മെൻറ് ജില്ല വൈ: പ്രസിഡണ്ട് അബ്ദുല്ല ഹാജി ബ്ലാത്തൂർ മുഖ്യ പ്രഭാഷണം നടത്തി -
മുത്വലിബ് നൂറാനി, BP ബഷീർ, നാസർ പയ്യാവൂർ, മുത്വലിബ് ഐച്ചേരി, മുഹമ്മദ് കുഞ്ഞി ഹാജി ചെങ്ങളായി, EVഅഷ്റഫ് മൗലവി അടിച്ചേരി, നാസർ വളക്കൈ ,മൊയ്തീൻ കുട്ടി മണക്കാട്ട് ,റാഷിദ് അസ്അദി പെരുന്തലേരി, മഹമൂദ് മൗലവി കാഞ്ഞിലേരി, റിയാസ് കണിയാർ വയൽ,ഹംസ നിടുവാ ലൂർ, പ്രസംഗിച്ചു സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേത്രത്വം നൽകി
No comments
Post a Comment