Header Ads

  • Breaking News

    വരുമാനം തീരെയില്ല ;ശബരിമലയെ സഹായിക്കാൻ ഭക്തർ സഹകരിക്കണമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ

    പത്തനംതിട്ട : കോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിലെ വരുമാനം കുറഞ്ഞതോടെ ക്ഷേത്രത്തെ സഹായിക്കാൻ ഭക്തർ സഹകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ. മുൻവർഷം 260 കോടിയുണ്ടായിരുന്ന വരുമാനം ഈ വർഷം കേവലം 16 കോടിയായി കുറഞ്ഞു. ഇതോടെ സാമ്പത്തിക ഭദ്രത കുറഞ്ഞ ക്ഷേത്രങ്ങൾക്ക് സംരക്ഷണ കവചമായി നിന്ന ശബരിമലയിലെ വരുമാനം കുറഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 21.5 കോടി രൂപാ ചെലവഴിച്ച് നിർമ്മിച്ച അന്നദാന മണ്ഡപത്തിന്റെ ഉദ്ഘാടനം, ഹരിവരാസനം പുരസ്‌കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    അതേസമയം ഇതിനെ മറികടക്കാൻ സംസ്ഥാന സർക്കാരിന്റെ സഹായം ഉറപ്പായും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം ഭക്തരുടെ സഹകരണം കൂടിയുണ്ടെങ്കിൽ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ശബരിമല തീർത്ഥാടകർക്ക് വഴിമധ്യേ വിശ്രമിക്കുന്നതിനും കാത്തിരിക്കുന്നതിനുമായുള്ള 145 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

    ഇതിൽ ആദ്യത്തെ ആറ് ഇടത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന ജോലികൾ ഉടൻ പൂർത്തീകരിക്കാനാകും. കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ച കമ്പനിയാവും ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത് .ഇതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയായതായും സാമ്പത്തികാനുമതി ലഭിച്ചതായും മന്ത്രി സൂചിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad