Header Ads

  • Breaking News

    കേരളത്തിന്റെ കോവിഡ് വാക്സിനേഷന്‍ ; നിര്‍ണായക വിലയിരുത്തലുമായി കേന്ദ്രം

    ന്യൂഡല്‍ഹി : കേരളത്തിന്റെ കോവിഡ് വാക്സിനേഷന്‍ നടപടികളില്‍ നിര്‍ണായക വിലയിരുത്തലുമായി കേന്ദ്രം. കേരളത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ക്ക് വേഗതയില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ് കേരളത്തില്‍ വാക്സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണം.

    കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതിന് ശേഷമുള്ള സാഹചര്യങ്ങള്‍ എല്ലാ ദിവസവും കേന്ദ്രസര്‍ക്കാര്‍ അവലോകനം ചെയ്യുകയാണ്. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗങ്ങള്‍. ഇന്നലെ വരെയുള്ള സ്ഥിതി വിവരം അവലോകനം ചെയ്തപ്പോള്‍ സംസ്ഥാനത്തെ വാക്സിനേഷന്‍ നടപടികള്‍ ഉചിത വേഗത്തിലല്ല നടക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മുന്‍ ഗണനാ വിഭാഗങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്ന തോത് കേരളത്തില്‍ 25 ശതമാനത്തില്‍ താഴെയാണ്. വാക്സിനേഷനായി ആത്മവിശ്വാസം പകരാന്‍ പ്രചാരണ പരിപാടികള്‍ അടക്കമുള്ള കൂടുതല്‍ നടപടികള്‍ക്കും കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

    അതേസമയം, വാക്സിന്‍ ഭീതി ആണ് വാക്സിനേഷന്‍ നടപടികള്‍ മെല്ലെ പോകാന്‍ കാരണം എന്നാണ് കേരളം ഇക്കാര്യത്തില്‍ നല്‍കിയ മറുപടി. കേരളത്തിന് പുറമേ തമിഴ്നാട്, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും വാക്സിനേഷന്‍ വേഗത്തില്‍ നടക്കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.

    No comments

    Post Top Ad

    Post Bottom Ad