Header Ads

  • Breaking News

    നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടര്‍


     

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.വി എന്‍ അനില്‍ കുമാറാണ് ഈ കേസിലേക്കായി വിചാരണക്കോടതിയില്‍ ഹാജരായത്.

    നേരത്തെ സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.എ സുരേശന്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് വിചാരണക്കോടതിയുടെ നിര്‍ദേശം അനുസരിച്ച്‌ പുതിയ പ്രോസിക്യൂട്ടര്‍ ചുമതല ഏറ്റെടുത്തത്. കേസ് ഈ മാസം 11ന് പരിഗണിക്കും.

    വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കോടതി മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരും പ്രോസിക്യൂഷനും നടിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് അഡ്വ. സുരേശന്‍ കേസില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവായത്.





    നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക +91 88 91 565 197

    No comments

    Post Top Ad

    Post Bottom Ad