വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ പഴയ പിഴയില്ല; ഹെവി ലൈസന്‍സ് നിയമങ്ങളും മാറുന്നു
സ്വകാര്യവാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള പിഴത്തുക സംസ്ഥാനത്ത് മോട്ടോർവാഹനവകുപ്പ് കുറയ്ക്കുന്നു. എല്ലാ വാഹനങ്ങൾക്കും പരമാവധി 300 രൂപയാകും പുതുക്കിയ പിഴത്തുക. നിലവിൽ നാലുചക്ര വാഹനങ്ങൾക്ക് 500 രൂപയും ഇരുചക്രവാഹനങ്ങൾക്ക് 300 രൂപയുമാണ് ഒരുമാസത്തേക്കുള്ള പിഴയായി ഈടാക്കുന്നത്. ഇതാണ് ഇപ്പോൾ വെട്ടിക്കുറയ്ക്കുന്നത്.
ഇതിൽ നാലുചക്രവാഹനങ്ങൾക്ക് ഓരോമാസവും പിഴയായി 500 രൂപ നൽകണമെന്നത് മാറി എത്ര വൈകിയാലും 300 രൂപ നൽകിയാൽ മതിയെന്ന സ്ഥിതിയിലെത്തും. ഇതുസംബന്ധിച്ച് ശുപാർശകൾ സംസ്ഥാനസർക്കാർ കേന്ദ്ര മോട്ടോർ വാഹനവകുപ്പിന് നൽകിയിട്ടുണ്ട്. റദ്ദാകുന്ന ഡ്രൈവിങ് ലൈസൻസുകൾക്ക് പിഴയീടാക്കുന്ന രീതിയും അവസാനിപ്പിക്കാൻ നീക്കമുണ്ട്.
ഒപ്പം ഹെവി ലൈസൻസ് നിയമങ്ങളിലും മാറ്റംവരുത്തുന്നു. ഹെവി ലൈസൻസ് പുതുക്കാത്തത് ചൂണ്ടിക്കാട്ടി സ്വകാര്യ ലൈസൻസ് പുതുക്കുന്നത് ഇനി മുതൽ തടയില്ലെന്നാണ് സൂചന. അതിനാൽ ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ഹെവി ലൈസൻസ് വേണ്ടെന്നുവെക്കാനും അതേസമയം, സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിങ് ലൈസൻസ് നിലനിർത്താനും സാധിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് വൃത്തങ്ങൾ പറയുന്നു.
പിഴത്തുക കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകിയെങ്കിലും വാഹൻ പരിവാഹൻ വെബ്സൈറ്റിൽ മാറ്റംവന്നിട്ടില്ല. അതിനാൽ, ഇപ്പോഴും പഴയനിലവാരത്തിൽത്തന്നെയാണ് തുക ഈടാക്കുന്നത്.
നാലുചക്രവാഹനങ്ങൾക്ക് ഓരോമാസവും 500 രൂപയും ഇരുചക്രവാഹനത്തിന് 300 രൂപയും അടയ്ക്കണം. വാഹൻ പരിവാഹൻ െവബ് സൈറ്റിൽ ഇതുസംബന്ധിച്ച് ക്രമീകരണം നടത്താൻ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിൽ (എൻ.ഐ.സി.) അപേക്ഷ നൽകിയിട്ടുണ്ടെന്ന് സംസ്ഥാന മോട്ടോർവാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.
No comments
Post a Comment