Header Ads

  • Breaking News

    തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങളുടെ ഒന്നാം ഘട്ടം ; ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മോക് പോള്‍ നടത്തി

    തൃശ്ശൂര്‍ : 2021ലെ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങളുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മോക് പോള്‍ നടത്തി. ജില്ലാ കലക്ടര്‍ എസ്.ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു മോക് പോള്‍. തൃശൂര്‍ ഗവ എന്‍ജിനീയറിങ് കോളേജ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു മോക് പോള്‍.

    വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ജില്ലയുടെ തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങള്‍ തൃപ്തികരമാണെന്ന് പരിശോധനയ്ക്ക് ശേഷം കലക്ടര്‍ അറിയിച്ചു. ആകെ തയ്യാറാക്കിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ 5 ശതമാനത്തില്‍ ആയിരുന്നു മോക് പോള്‍ നടത്തിയത്. 4700 കണ്‍ട്രോള്‍ യൂണിറ്റുകളും 4700 ബാലറ്റ് യൂണിറ്റുകളും 5000 വിവിപാറ്റ് മെഷീനുകളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad