കോവിഡ് രോഗമുക്തി നേടിയ എട്ടിലൊരാൾ മരിക്കുന്നെന്ന് പഠനം ; റിപ്പോർട്ട് കാണാം
വാഷിംഗ്ടണ്‍ : കൊവിഡ് മുക്തി നേടുന്നവരില്‍ എട്ടിലൊരാള്‍ മരണത്തിന് കീഴടങ്ങുന്നതായി ബ്രിട്ടനിലെ ’ലീസെസ്റ്റര്‍ യൂണിവേഴ്സിറ്റിയും ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്സും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു.കൊവിഡ് മുക്തി നേടുന്ന 29 ശതമാനം പേരില്‍ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കാണപ്പെടുകയും 30 ശതമാനത്തോളം പേര് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ചികിത്സകള്‍ തുടരുന്നതിനിടെ ഇവരില്‍ 12 ശതമാനം പേര് മരണത്തിന് കീഴടങ്ങുകയാണെന്നും പഠനത്തില്‍ പറയുന്നു.
Read Also : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു
കൊവിഡ് മുക്തിയ്ക്ക് ശേഷം മിക്കവര്‍ക്കും പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ഇതോടെ വീണ്ടും ചികിത്സ തേടേണ്ട അവസ്ഥ സംജാതമാകുന്നു. പലരേയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരാറുമുണ്ട്. ചിലര്‍ കൊവിഡാനന്തര പ്രശ്നങ്ങളാല്‍ മരണപ്പെടുന്നു. ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്കുകളെന്നും പഠനത്തില്‍ പറയുന്നു.
അതേ സമയം ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്ത് കോടിയിലേക്ക് അടുക്കുന്നു. വേള്‍ഡ് ഒ മീറ്ററിന്റെ കണക്ക് പ്രകാരം നിലവില്‍ 98,188,795 രോഗികളാണുള്ളത്. കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ലോകത്ത് ഒന്നാമത്. യഥാക്രമം, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഇന്ത്യ, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളുണ്ട്. ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളാകട്ടെ, ജനിതക മാറ്റം വന്ന കൊവിഡിന്റെ പിടിയിലുമാണ്. കൊവിഡ് ബാധിച്ച് ഇതുവരെ 2,102,751 പേരാണ് മരിച്ചത്. 70,596,936 പേര് ഇതുവരെ രോഗമുക്തരായെന്നുള്ളത് ആശ്വാസകരമായ വിഷയമാണ്.
No comments
Post a Comment