ലോക്ക്ഡൗൺ സമയത്ത് സർക്കാർ പിടിച്ചുവെച്ച അധ്യാപകരുടെ ശമ്പളം നൽകുമെന്ന് യുവജന കമ്മിഷൻ
കൊവിഡ് പ്രമാണിച്ച് ലോക്ക്ഡൗണ്‍ സമയത്ത് വെട്ടിക്കുറച്ച സ്വാശ്രയ കോളജ് അധ്യാപകരുടെ ശമ്പളം തിരിച്ചു നല്കാന് നിര്‍ദേശം നല്‍കുമെന്ന് യുവജന കമീഷന് അധ്യക്ഷ ചിന്ത ജെറോം. കോളജ് വിദ്യാര്‍ഥികളുടെ ഫീസില്‍ ഇളവ് നല്കിയിട്ടില്ലാത്ത സാഹചര്യത്തിൽ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ പാടില്ലെന്ന് പൊതുഉത്തരവ് നല്‍കുമെന്ന് ചിന്ത ജെറോം അറിയിച്ചു.
നിലവിലെ കേരള ടെക്നിക്കല്‍ യൂനിവേഴ്സിറ്റിയുടെ നിരീക്ഷണത്തിൻ്റെ കൂടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വിഷയത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാന്‍ സര്‍വകലാശാലയോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. യുവജനവിരുദ്ധ നയം സ്വാശ്രയ കോളജുകള്‍ സ്വീകരിക്കാന്‍ പാടില്ല എന്നും കമീഷന് നിരീക്ഷിച്ചു.
പി.എസ്.സി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികളും പൊലീസുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ പരിഗണിച്ചു. 20 പരാതികളില്‍ 10 എണ്ണം തീര്‍പ്പാക്കി. നാല് പരാതികള്‍ അടുത്ത അദാലത്തിലേക്കു മാറ്റി. പുതിയ 10 പരാതികള്‍ ലഭിച്ചുവെന്നും ചിന്ത വ്യക്തമാക്കി.
No comments
Post a Comment