Header Ads

  • Breaking News

    വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു


    കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ഈ വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത്  2020 മെയ് 31ന് രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത.  കേരളത്തിലെ ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍  ഗവ.അംഗീകൃത ഫുള്‍ടൈം കോഴ്‌സുകളില്‍ ഡിഗ്രി, പിജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍, പോളിടെക്‌നിക്ക്, എഞ്ചിനീയറിംഗ്, മെഡിസിന്‍, അഗ്രികള്‍ച്ചര്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം.
    അപേക്ഷാ ഫോറം ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ലഭിക്കും.  വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നല്‍കുന്ന അപേക്ഷാ ഫോറങ്ങള്‍ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസുകളില്‍ ഫെബ്രുവരി 28 വരെ സ്വീകരിക്കും.



    No comments

    Post Top Ad

    Post Bottom Ad