Header Ads

  • Breaking News

    മുറിയെടുക്കേണ്ട ആവശ്യമില്ല, തന്റെ ഫ്‌ലാറ്റില്‍ കഴിയാമെന്നു ആ സംവിധായകൻ പറഞ്ഞു; വെളിപ്പെടുത്തി സാറ



    സ്ത്രീശാക്തീകരണത്തെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്ന കേരളത്തിൽ സ്ത്രീകൾക്ക് നേരെയുള്ള ചൂഷണങ്ങൾ കുറവൊന്നും വന്നിട്ടില്ല. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി ശ്രദ്ധനേടിയ മോഡലാണ് സാറ ഷെയ്ഖ. ഉന്നത വിദ്യാഭ്യാസവും പ്രമുഖ സ്ഥാപനത്തില്‍ ജോലിയുമുള്ള സാറ മോഡലാകാനും സിനിമയില്‍ അഭിനയിക്കാനും ശ്രമിച്ചു. ആ സമയത്ത് നേരിട്ട ചില മോശം അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.സമകാലിക മലയാളം വാരികയില്‍ പിഎസ് റംഷാദ് നടത്തിയ അഭിമുഖത്തിൽ. ‘ഒരു സിനിമാ സംവിധായകന്‍ വിളിച്ചു. ഹിറ്റായ ഒരു സിനിമയുടെ രണ്ടാംഭാഗം താനാണ് ചെയ്യുന്നതെന്നും കുറേ സംവിധായകരുടെ കൂടെയുള്ള ഫോട്ടോകള്‍ ഒക്കെയും സമൂഹമാധ്യമത്തിൽ പങ്കുവച്ച ഈ സംവിധായകൻ സിനിമയുടെ കാര്യം പറയാന്‍ വിളിച്ചതാണ്. എന്നാൽ ആള്‍ പിന്നീട് പറയുന്നത്, എനിക്കു സാറയെ വളരെ ഇഷ്ടമാണ് എന്നാണ്. പ്രണയത്തിലേക്കും ഡേറ്റിംഗ് താല്‍പ്പര്യത്തിലേക്കുമാണ് സംസാരം പോകുന്നത്. സാറ എറണാകുളത്ത് വരുമ്ബോള്‍ മുറിയെടുക്കേണ്ട ആവശ്യമില്ല, എന്റെ ഫ്‌ലാറ്റില്‍ കഴിയാം എന്നായി.” തന്റെ മുഖം ഫോട്ടോജനിക്കല്ല എന്നു പറഞ്ഞു വിലയിട്ടിരിക്കുന്നത് അവയവങ്ങള്‍ക്കാണെന്നും സാറാ പറയുന്നു. ”മുഖം ഫോട്ടോജനിക്കല്ല എന്നു പറഞ്ഞു വിലയിട്ടിരിക്കുന്നത് എന്റെ അവയവങ്ങള്‍ക്കാണ് മുഖത്തിനു വിലയിട്ടിട്ടില്ല. എന്തുകൊണ്ടാണ് സ്ത്രീശാക്തീകരണത്തെക്കുറിച്ച്‌ ആളുകള്‍ ഏറ്റവുമധികം സംസാരിക്കുന്ന ഈ കാലത്തും സ്ത്രീയുടെ അന്തസ്സും അഭിമാനവും പരിഗണിക്കാതെ ആളുകള്‍ പെരുമാറുന്നത്?” ”ഏതു മേഖലയിലും സ്ത്രീകളെ കഴിവുകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പലതലങ്ങളില്‍ ശ്രമങ്ങള്‍ നടക്കുമ്ബോള്‍ മറുവശത്ത് ഇങ്ങനെ ശരീരം മാത്രമായി സ്ത്രീയെ കാണുന്നത് എങ്ങനെ സഹിക്കാന്‍ പറ്റും? പുറത്തു പറയാത്ത എത്രയോ അനുഭവങ്ങള്‍ നമ്മുടെ എത്രയോ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടായിരിക്കും? അതുകൊണ്ട് ഇതു പറയുക എന്നത് എനിക്കു പരിചയമില്ലാത്ത നിരവധി സഹോദരിമാരോടും കൂടി ചെയ്യുന്ന നീതിയാകും എന്ന് തോന്നി.” സാറാ അഭിമുഖത്തിൽ പറഞ്ഞു

    No comments

    Post Top Ad

    Post Bottom Ad