Header Ads

  • Breaking News

    നിയമസഭാ തിരഞ്ഞെടുപ്പ് ; അന്തിമ ചര്‍ച്ചകള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ എത്തും

    തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ ഈ ആഴ്ച കേരളത്തിലെത്തും.  ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്തുന്നതാണ് കമ്മീഷന്‍ പരിഗണിയ്ക്കുന്നത്. ഏപ്രില്‍ 14ന് വിഷുവാണ്. 15ന് റമദാന്‍ വ്രതം ആരംഭിയ്ക്കും. ഈ പശ്ചാത്തലത്തില്‍ ഇതിന് മുമ്പ് വോട്ടെടുപ്പ് നടത്താനാണ് ആലോചന.

    വോട്ടെടുപ്പ് തീയതി സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ക്കായി സംസ്ഥാനത്തെത്തുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും. തിരഞ്ഞെടുപ്പ് തീയതിയെ കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം തേടിയതായാണ് സൂചന.

    കുട്ടികളുടെ പരീക്ഷകള്‍, വിശേഷ ദിവസങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ആലോചിയ്ക്കുന്നത്. മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷകളും മെയ് മാസത്തില്‍ സിബിഎസ്ഇ പരീക്ഷകളും പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഇതോടെയാണ് വിഷുവിന് മുമ്പ് വോട്ടെടുപ്പ് പരിഗണിയ്ക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad