Header Ads

  • Breaking News

    ദേ​ശ​ഭ​ക്തി​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കു​ന്ന​വ​ര്‍ തു​റ​ന്നു​കാ​ട്ട​പ്പെ​ട്ടു​: സോണിയ ഗാന്ധി

    ന്യൂ​ഡ​ല്‍​ഹി: വാ​ട്സ്​​ആ​പ് ചാ​റ്റ് ചോർച്ചയിൽ റി​പ്പ​ബ്ലി​ക്‌ ടി.​വി അ​വ​താ​ര​ക​ന്‍ അ​ര്‍​ണ​ബ് ഗോ​സ്വാ​മി​യ്‌ക്കെതിരെ സ​ര്‍​ക്കാ​റിെന്‍റ മൗ​ന​ത്തി​നെ​തി​രെ​യും വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ​യും കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കി​ങ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സോ​ണി​യ ഗാ​ന്ധി. മ​റ്റു​ള്ള​വ​ര്‍​ക്ക് ദേ​ശ​സ്നേ​ഹ​ത്തി‍െന്‍റ​യും ദേ​ശ​ഭ​ക്തി​യു​ടെ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കു​ന്ന​വ​ര്‍ ഇ​പ്പോ​ള്‍ പൂ​ര്‍​ണ​മാ​യും തു​റ​ന്നു​കാ​ട്ട​പ്പെ​ട്ടു​വെ​ന്നും ക​ര്‍​ഷ​ക സ​മ​ര​ത്തി​നെ​തി​രെ അ​ഹ​ങ്കാ​രം നി​റ​ഞ്ഞ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും സോ​ണി​യ പ​റ​ഞ്ഞു. ദേ​ശ​സു​ര​ക്ഷ​യി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്ത​തു സം​ബ​ന്ധി​ച്ച്‌ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. സൈ​നി​ക ര​ഹ​സ്യ​ങ്ങ​ള്‍ ചോ​ര്‍​ത്തു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​മാ​ണെ​ന്ന് കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ള്‍​ക്കു​മുമ്പ് എ.​കെ. ആ​ന്‍​റ​ണി പ​റ​ഞ്ഞി​രു​ന്നു. എ​ന്നി​ട്ടും, വെ​ളി​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​റിെന്‍റ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​കു​ന്ന മൗ​നം കാ​ത​ട​പ്പി​ക്കു​ന്ന​താ​ണെ​ന്നു സോ​ണി​യ കു​റ്റ​പ്പെ​ടു​ത്തി.

    Read Also: ജസ്റ്റിസ് ഫോര്‍ റംസി എന്ന കൂട്ടായ്മയിലെ അംഗമായ ഒരു യുവാവിനൊപ്പമാണ് ആന്‍സി; കേസില്‍ നിർണായക വഴിത്തിരിവ്

    എന്നാൽ കാ​ര്‍​ഷി​ക നി​യ​മ​ത്തിെന്‍റ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും വി​ശ​ദാം​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​നു​ള്ള പാ​ര്‍​ല​മെന്‍റിെന്‍റ അ​വ​സ​രം ബോ​ധ​പൂ​ര്‍​വം ഇ​ല്ലാ​താ​ക്കി. മി​നി​മം താ​ങ്ങു​വി​ല, പൊ​തു​സം​ഭ​ര​ണം, പൊ​തു​വി​ത​ര​ണം എ​ന്നീ മൂ​ന്നു തൂ​ണു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഭ​ക്ഷ്യ​സു​ര​ക്ഷ​യു​ടെ അ​ടി​ത്ത​റ ഇ​ള​ക്കു​ന്ന​താ​ണ് പു​തി​യ കാ​ര്‍ഷി​ക നി​യ​മ​ങ്ങ​ള്‍. രാ​ജ്യ​ത്തിെന്‍റ സാ​മ്പ​ത്തി​ക​സ്ഥി​തി മോ​ശ​മാ​യി തു​ട​രു​ന്നു. തൊ​ഴി​ല്‍, പാ​രി​സ്ഥി​തി​ക നി​യ​മ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ദു​ര്‍​ബ​ല​മാ​ക്കി​യ​തും പൊ​തു​സ്വ​ത്തു​ക്ക​ള്‍ വി​റ്റ​ഴി​ക്കു​ന്ന​തും വേ​ദ​ന​ജ​ന​ക​മാ​ണ്. സ്വ​കാ​ര്യ​വ​ത്​​ക​ര​ണം എ​ല്ലാ മേ​ഖ​ല​യി​ലും പി​ടി​മു​റു​ക്കി. ഇ​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​ണ്.

    കോ​വി​ഡ് മ​ഹാ​മാ​രി കൈ​കാ​ര്യം ചെ​യ്ത രീ​തി​യി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ള്‍​ക്ക് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത ക​ഷ്​​ട​പ്പാ​ടാ​ണ്​ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​മു​റി​പ്പാ​ടു​ക​ള്‍ മാ​യ​ണ​മെ​ങ്കി​ല്‍ വ​ര്‍​ഷ​ങ്ങ​ളെ​ടു​ക്കും. അ​ടു​ത്ത ആ​ഴ്​​ച പാ​ര്‍​ല​മെന്‍റി​ല്‍ ബ​ജ​റ്റ് സെ​ഷ​നാ​ണ് ന​ട​ക്കു​ന്ന​തെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ജ​ന​ക​മാ​യ ഈ ​പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ക​ത​ന്നെ വേ​ണം. സ​ര്‍​ക്കാ​ര്‍ ഇ​ത്​ സ​മ്മ​തി​ക്കു​മോ എ​ന്ന​ത് ക​ണ്ട​റി​യ​ണ​മെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad