സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു, പെട്രോൾ വില തൊണ്ണൂറിലേക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു.പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്നു കൂട്ടിയത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില ലിറ്ററിന് 88.58 രൂപയും തലസ്ഥാന ജില്ലയിലെ ഗ്രാമീണ മേഖലയില്‍ പെട്രോള്‍ വില 90നും അരികിലെത്തി.തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില 82 രൂപ 65 പൈസയിലെത്തി.
Read Also : ട്രാക്ടർ സമരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പരുക്കേറ്റ പൊലീസുകാരുടെ എണ്ണം 109 ആയി
കൊച്ചിയില്‍ പെട്രോള്‍ വില 86 രൂപ 57 പൈസയായി. കൊച്ചിയിലെ ഡീസല്‍ വില 80 രൂപ 77 പൈസയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നില്‍ക്കുമ്ബോഴാണ് എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടുന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ നികുതി കൂടി ചേരുമ്പോൾ ദുരിതത്തലാകുന്നത് സാധാരണക്കാരാണ്. ഒപ്പം അവശ്യസാധനങ്ങള്‍ക്കടക്കം വിലക്കയറ്റമുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
No comments
Post a Comment