കൊവിഡ് ബാധ പുരുഷന്മാരിലെ ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് പഠനം
കൊവിഡ് ബാധ പുരുഷന്മാരിലെ ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് പഠനം. കൊവിഡ് ബാധ ബീജത്തിൻ്റെ ഗുണം കുറച്ച് ബീജോത്പാദന ശേഷി കുറയ്ക്കുമെന്നാണ് പഠനം. ഇത് ബീജ കോശങ്ങളിലെ മരണനിരക്ക് വർധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു. ജർമനിയിലെ ജസ്റ്റസ്-ലീബിഗ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ.
കൊവിഡ് മൂലം പുരുഷ ബീജോത്പാദന ശേഷിയ്ക്ക് തകരാറുണ്ടാവുമെന്ന് തെളിയിക്കുന്ന ആദ്യ പഠനമാണിത്. ഇതുമൂലം പ്രത്യുത്പാദന ഹോർമോണുകളുടെ ഉത്പാദനവും ബീജ കോശങ്ങളുടെ രൂപീകരണവും പ്രശ്നത്തിലാവും. ശ്വാസകോശത്തിൽ കണ്ട അതേ വൈറസ് റെസപ്റ്ററുകൾ വൃഷണങ്ങളിലും കണ്ടെത്തി. എന്നാൽ, ഇത് കാരണം പ്രത്യുത്പാദന ശേഷിക്ക് പ്രശ്നങ്ങളുണ്ടാവുമോ എന്നതിൽ വ്യക്തതയില്ല. രോഗത്തിൻ്റെ തീവ്രത അനുസരിച്ച് ഇതിലും മാറ്റമുണ്ടാവാം.
കൊവിഡ് ബാധിച്ച 84 പുരുഷന്മാരിലും ആരോഗ്യവാന്മാരായ 105 പുരുഷന്മാരിലുമായി നടത്തിയ പഠനമാണ് ഇത്. 10 ദിവസത്തെ ഇടവേളയിൽ 60 ദിവസത്തേക്കായിരുന്നു പഠനം.
അതേസമയം, പഠനത്തിലെ കണ്ടെത്തലുകൾക്കെതിരെ ഒരു സംഘം രംഗത്തെത്തിയിട്ടുണ്ട്. വേണ്ടത്ര വിവരങ്ങൾ ഇല്ലാതെയാണ് പഠനം നടത്തിയതെന്നും ആളുകളെ ഭയപ്പെടുത്തരുത് എന്നും ഇവർ പറയുന്നു.
No comments
Post a Comment