Header Ads

  • Breaking News

    വീട്ടില്‍ പൂജാമുറിയില്ലെങ്കില്‍ സംഭവിക്കുന്നത്‌

    ഒരു ഗൃഹത്തിലെ ഏറ്റവും പവിത്രമായ ഇടമാണ് പൂജാമുറി. അതുകൊണ്ടുതന്നെ പൂജാമുറി ഒരുക്കുമ്പോള്‍ വളരെയേറെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വാസ്തുശാസ്ത്രപരവുമായ കാര്യങ്ങള്‍ പ്രാധാന്യത്തോടെ പരിഗണിച്ചുതന്നെയാകണം പൂജാമുറി നിര്‍മിക്കേണ്ടത്. പൂജാമുറി നിര്‍മാണത്തിലുണ്ടാകുന്ന പിഴവുകള്‍ ആ വീട്ടിലെ ഏല്ലാവരേയും ഒരു പോലെ ബാധിക്കുന്ന ഒന്നായതില്‍ ഇത് ഗൃഹനിര്‍മാണത്തില്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്ന വിഷയമായി മാറുന്നു.

    പൂജാമുറിയ്ക്ക് യോജിച്ച സ്ഥാനം വടക്ക് കിഴക്കേ മൂല (ഈശാന കോണ്‍) ആണ്. ഈശന്റെ സാന്നിധ്യം (ശിവന്റെ) പറയുന്നതിനാല്‍ ഈശാന കോണിലെ പൂജാമുറി ഐശ്വര്യദായകമായി കണ്ടുവരുന്നു. പൂജാമുറിയ്ക്ക് സ്വീകരിയ്‌ക്കേണ്ട ചുറ്റളവുകളിലും അമിത പ്രാധാന്യം നല്‍കുന്നത് നന്നായിരിക്കും. വീട്ടില്‍ ഉത്തമസ്ഥാനത്ത് കണക്ക് ഒപ്പിച്ച് ഐശ്വര്യദായകമായ ഒരു പൂജാമുറി ഒരുക്കുന്നതിന് ശാസ്ത്രഗ്രാഹിയായ ഒരു വാസ്തു വിദഗ്ധന്റെ സേവനം നേടുന്നതാണ് നല്ലത്. ഒരു വീട്ടില്‍ പൂജാമുറി ഇല്ല എങ്കില്‍ പോലും യാതൊരു ദോഷവും സംഭവിക്കാറില്ല. എന്നാല്‍ തെറ്റായ സ്ഥാനങ്ങളില്‍ പൂജാമുറി വരിക, പൂജാമുറിയോട് ചേര്‍ന്ന് ടോയ്‌ലറ്റ് വരിക, സ്റ്റെയര്‍കേസിന് അടിയിലായി പൂജാമുറി വരിക എന്നിവയ്ക്ക് അടിയന്തര പരിഹാരം ആവശ്യമാണ്. ഒരിക്കല്‍ സ്ഥാപിച്ച വിളക്ക് തെളിയിച്ച് തുടങ്ങിയ പൂജാമുറി ഉത്തമസ്ഥാനത്തേയ്ക്ക് മാറ്റുന്നതിനും ശാസ്ത്രവിധി സ്വീകരിക്കേണ്ടതാണ്.

    ക്ഷേത്രം പോലെ പരിശുദ്ധമായി വേണം പൂജാമുറിയെ കാണാന്‍. ഇതിനാല്‍ വിഗ്രഹങ്ങളും ഫോട്ടൊകളും ഇവിടെ വയ്ക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണം. വാസ്തു ശാസ്ത്രത്തില്‍ ഒരോന്നും എങ്ങിനെ വയ്ക്കണമെന്ന് കൃത്യമായി പറയുന്നുണ്ട്. വിഗ്രഹങ്ങളും ചിത്രങ്ങളും വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്തുള്ള ഉയര്‍ന്ന സ്ഥലത്ത് വേണം വയ്ക്കാന്‍. ഇതിനായി പ്രത്യേക തട്ടുകള്‍ മുറിയില്‍ നിര്‍മിക്കണം. കുബേരസ്ഥാനമെന്നാണ് വടക്കിനെ പറയുന്നത്. ലക്ഷ്മി ദേവിയുടെ ചിത്രമാണ് ഇവിടെ വയ്‌ക്കേണ്ടത്. ലക്ഷ്മി ദേവിയുടെ വലതുഭാഗത്ത് ഗണേശ വിഗ്രഹവും ഇടതുവശത്ത് സരസ്വതി ദേവിയുടെ വിഗ്രഹവും വയ്ക്കാം. അധികം ഫോട്ടൊകളും വിഗ്രഹങ്ങളും വയ്ക്കരുതെന്നും പറയപ്പെടുന്നു. പൊട്ടിയ വിഗ്രഹങ്ങളും ഫോട്ടൊകളും ഒരിക്കലും പൂജാമുറിയില്‍ പ്രവേശിപ്പിക്കരുത്. ഇതു വീടിന് ദോഷകരമാണെന്നാണ് വിശ്വാസം. ഗണപതി വിഗ്രഹം വീട്ടില്‍ സൂക്ഷിക്കരുതെന്നു പറയുന്നവരുമുണ്ട്. പ്രാര്‍ഥിക്കുന്ന സമയത്ത് ഇരിക്കുമ്പോഴും ശ്രദ്ധിക്കണം. വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിക്കിന് അഭിമുഖമായി ഇരുന്നുവേണം പ്രാര്‍ഥിക്കാന്‍. കര്‍പ്പൂരം കത്തിക്കുന്നതും ഹോമകുണ്ഡം തയാറാക്കുന്നതും തെക്ക് കിഴക്ക് മൂലയിലാകണം.

    പൂജാമുറിയുടെ വാതിലും ജനലും നിര്‍മിക്കുന്നതിലും പ്രത്യേകം ശ്രദ്ധ വേണം. വടക്ക് കിഴക്ക് ദിക്കിലേക്കാവണം വാതിലും ജനലും തുറക്കേണ്ടത്. രണ്ടു പാളികളിലുള്ളതായിരിക്കണം വാതില്‍. വാതില്‍പ്പടി നിര്‍ബന്ധമാണെന്നും ശാസ്ത്രം പറയുന്നു. കുളിമുറി, കക്കൂസ് എന്നിവയുടെ ഭിത്തിയുമായി ചേര്‍ന്ന് പൂജാമുറി നിര്‍മിക്കരുത്. പടിക്കെട്ടുകള്‍ക്കും ഗോവണിക്കും താഴെ പൂജാമുറി നിര്‍മിക്കരുത്. ഒരാള്‍ക്ക് കടന്ന് ഇരുന്ന് പ്രാര്‍ഥിക്കാനും വിളക്ക് കൊളുത്താനുമുള്ള സ്ഥലം മുറിക്കുള്ളില്‍ ഉണ്ടായിരിക്കണം. ദിവസവും രണ്ടു നേരം വിളക്ക് കൊളുത്തണമെന്നും വാസ്തു ശാസ്ത്ര വിദഗ്ധര്‍ പറയുന്നു.Religious

    No comments

    Post Top Ad

    Post Bottom Ad