ശബരിമല വരുമാനത്തിൽ വൻ ഇടിവ് , കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം ബോർഡ്
ശബരിമല : കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഭകതരുടെ എണ്ണം കുറഞ്ഞ ശബരിമലയിൽ വരുമാനത്തിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്ശ. ബരിമലയില്‍ ഇക്കുറി ദര്‍ശനം നടത്തിയത് 1,16,706 തീര്‍ഥാടകര്‍ മാത്രമാണ് . 4,11,36,447 രൂപയാണ് വരുമാനം. വെള്ളിയാഴ്ച വരെയുള്ള കണക്കാണിത്.
Read Also : മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
സാധാരണ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്ത 2000 തീര്‍ഥാടകര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 5000 തീര്‍ഥാടകര്‍ക്കുമാണ് ദര്‍ശനാനുമതി ഉള്ളത്. തീര്‍ഥാടന കാലത്ത് ബോര്‍ഡ് വഹിക്കേണ്ടുന്ന ചെലവ് കണക്കിലെടുക്കുമ്പോൾ ഈ വരുമാനം മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടും പര്യാപ്തമല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍. വാസു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാറിനോട് കൂടുതല്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നല്‍കിയ 40 കോടി ഉള്‍പ്പെടെ 70 കോടിയാണ് സര്‍ക്കാറില്‍നിന്ന് ബോര്‍ഡിനു സഹായമായി ലഭിച്ചത്. ദേവസ്വം ജീവനക്കാരുടെയും വിവിധ വകുപ്പുകളുടെയും കൂട്ടായ പ്രയത്നത്തിണ്ട് ഫലമായി കോവിഡ് പ്രതിസന്ധികളെ മറികടക്കാനായെന്നും പ്രസിഡന്‍റ് പറഞ്ഞു.
No comments
Post a Comment