Header Ads

  • Breaking News

    ‘ചാണക സംഘിയുടെ വാറോല വന്നിരിക്കുന്നു, ഞാൻ മാപ്പ് പറയണമെന്ന്’; ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്: റിജില്‍ മാക്കുറ്റി

    രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊന്നത് ആര്‍.എസ്എസ് ആണെന്ന പരാമര്‍ശം നടത്തിയ സംഭവത്തിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്കെതിരെ വക്കീല്‍ നോട്ടീസ്. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, താൻ മാപ്പ് പറയില്ലെന്നും ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണെന്നും റിജില്‍ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചു. സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു റിജില്‍ മാക്കുറ്റിയുടെ പരാമർശം. ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:

    Also Read: അതിർത്തി വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്ത്; 94 പേരെ സൈന്യം പിടികൂടി

    ചാണക സംഘിയുടെ വാറോല വന്നിരിക്കുന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ ഗാന്ധിജിയെ വധിച്ചത് RSS ആണെന്ന് വെല്ലുവിളിച്ച് പറഞ്ഞതിനുള്ള വക്കീല്‍ നോട്ടീസ്. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും പോലും.

    ഞാന്‍ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിന്റെ വില പോലും ഈ നോട്ടീസിന് ഞാന്‍ കല്‍പ്പിക്കുന്നില്ല. സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവര്‍ക്കറുടെ അനുയായി അല്ല ഞാന്‍ . ഗാന്ധിജിയുടെ അനുയായി ആണ്. ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് പറയുന്നു ഗാന്ധിജിയെ വധിച്ചത് RSS തന്നെയാണ്.  അതുകൊണ്ട് വക്കീല്‍ നോട്ടീസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാന്‍ എന്റെ നാവിന്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ RSS ന് എതിരെ പോരാടും. അതാണ് എന്റെ രാഷ്ട്രീയം. അതാണ് എന്റെ നിലപാട്.

    No comments

    Post Top Ad

    Post Bottom Ad