Header Ads

  • Breaking News

    ക്ഷേത്രത്തിലേക്ക് പോയ യുവതി മുങ്ങിമരിച്ച നിലയില്‍; വിജയലക്ഷ്മി ഒരു മാസം മുമ്പാണ് കുട്ടികള്‍ക്കൊപ്പം നാട്ടില്‍ വന്നത്

    ചാരുംമൂട്: താമരക്കുളം ചത്തിയറ പുതുച്ചിറയിലെ വെള്ളത്തില്‍ യുവതിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് ആമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മി(33) യാണ് മരിച്ചത്. പാവുമ്പയിലെ കുടുംബവീടായ കരിഞ്ഞപ്പള്ളി പടീറ്റതില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ 5. 30 ഓടെ സമീപത്തുള്ള ചിറയ്ക്കല്‍ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ വിജയലക്ഷ്മിയെ രാവിലെ 7. 30 ഓടെ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള പുതുച്ചിറയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

    എന്നാൽ ഇവരുടെ സ്‌കൂട്ടര്‍ ചിറയ്ക്ക് സമീപത്തു നിന്നും കണ്ടെത്തി. മൃതദേഹം കണ്ട ചിറയുടെ കടവില്‍ നിന്നും ചെരുപ്പുകളും കണ്ടെത്തിയിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം ബാംഗ്ലൂരിലായിരുന്നു താമസം. ഒരു മാസം മുമ്പ് കുട്ടികള്‍ക്കൊപ്പം നാട്ടില്‍ വന്ന വിജയലക്ഷ്മി പാവുമ്പയിലെ സ്വന്തം വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നൂറനാട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.മക്കള്‍:ദീപിക, കൈലാസ്.

    No comments

    Post Top Ad

    Post Bottom Ad