ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസിൻ്റെ പ്രഹസനം, മാസ്ക് പോലുമില്ല; സമരക്കാർക്ക് പിന്തുണയെന്ന് ഷാഫി പറമ്പിൽ
റിപ്പബ്ലിക് ദിനമായ ഇന്നലെ രാജ്യതലസ്ഥാനം യുദ്ധക്കളമാക്കിയ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്. സമരക്കാർക്ക് പിന്തുണ നൽകുന്നുവെന്ന് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. പാലക്കാട് എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റുമായ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിലുള്ള കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ട്രെയിൻ തടഞ്ഞത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കർഷകർ ട്രാക്ടർ റാലി നടത്തിയപ്പോൾ സമരത്തിന് ഐക്യദാർഢ്യമായി പാലക്കാട് നഗരത്തിൽ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ സൈക്കിൾ റാലിയും നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ട്രെയിൻ തടഞ്ഞത്. മാസ്ക്കില്ലാതെ പ്രതിഷേധത്തിന്റെ പേരിൽ ഇറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട് .
Also Read: സ്നാപ്ചാറ്റ് അക്കൗണ്ട് ആരംഭിച്ചു ; യുവതിയെ സഹോദരന്മാര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി
സമരത്തിനു നേരെ പോലീസ് വെടിവയ്പ്പ് ഉണ്ടായിട്ടില്ലെന്ന് സംയുക്ത സമര സമിതി നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സമരം പൊലീസ് കലാപഭൂമിയാക്കിയെന്ന് പറയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാനത്തിനകത്തും ആക്രമണം അഴിച്ചുവിടാനുള്ള പദ്ധതിയാണ് ഒരുക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ശശി തരുർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പോലും ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക ഉയർത്തിയത് തെറ്റാണെന്ന് പറഞ്ഞിട്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയതിനെതിരെ വിമർശനമുയരുന്നുണ്ട്.
No comments
Post a Comment