ഉന്നത പദവിയിലുള്ളവരെ കളത്തിലിറക്കി ബിജെപി; വരും വർഷങ്ങളിൽ കേരളം ഭരിക്കുമെന്ന് നേതാക്കൾ
തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍ ഡി.ജി.പിമാരായ ജേക്കബ് തോമസും ടി.പി. സെന്‍കുമാറും ബി.ജെ.പി സ്ഥാനാര്‍ഥികളാകുമെന്ന് സൂചന. ജേക്കബ് തോമസ് മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സെന്‍കുമാര്‍ മനസ്സ് തുറന്നിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കങ്ങള്‍ ജേക്കബ് തോമസ് ആരംഭിച്ചതായാണ് വിവരം.
എന്നാൽ മുമ്പ് താന്‍ മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഇരിങ്ങാലക്കുടയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ജേക്കബ് തോമസിന് താല്പര്യമുണ്ടെന്നാണ് വിവരം. ആര്.എസ്.എസിനോട് പ്രത്യേക മമത പ്രകടിപ്പിക്കുന്ന ജേക്കബ് തോമസിന്റെ സ്ഥാനാര്‍ഥിത്വത്തോട് ബി.ജെ.പിക്കും താല്പര്യമുണ്ട്. ടി.പി. സെന്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യവും ബി.ജെ.പിയുടെ പരിഗണനയിലുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ അദ്ദേഹം സ്ഥാനാര്‍ഥിയാകുന്നതിനോട് ജില്ലകമ്മിറ്റിക്കും എതിര്‍പ്പില്ല. ചലച്ചിത്രരംഗത്തെ ചിലരെയും സ്ഥാനാര്‍ഥികളാക്കാന്‍ ബി.ജെ.പി ഉദ്ദേശിക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജേക്കബ് തോമസ് ശ്രമം നടത്തിയിരുന്നു. ട്വന്റി-ട്വന്റി സ്ഥാനാര്‍ഥിയായി മത്സരിക്കാനായിരുന്നു നീക്കം. അതിനായി വി.ആര്.എസ് വാങ്ങാനും അദ്ദേഹം ശ്രമം നടത്തി. എന്നാല്‍, സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. സര്‍വിസില്‍നിന്നും വിരമിച്ചതിനാല്‍ ഇക്കുറി മത്സരരംഗത്ത് ഇറങ്ങാന്‍ തനിക്കൊരു തടസ്സവുമില്ലെന്ന് അദ്ദേഹം പല സുഹൃത്തുക്കളോടും വ്യക്തമാക്കിക്കഴിഞ്ഞു. ബി.ജെ.പി അഭിമാനമണ്ഡലമായി കാണുന്ന വട്ടിയൂര്‍ക്കാവില്‍ ഇക്കുറി വീണ്ടും ജില്ല പ്രസിഡന്റും മുന്‍ സംസ്ഥാന വക്താവുമായിരുന്ന വി.വി. രാജേഷിനെ രംഗത്തിറക്കാനും ബി.ജെ.പി ഉദ്ദേശിക്കുന്നു. വി.കെ. പ്രശാന്തിനെതിരെ നല്ല സ്ഥാനാര്‍ഥി പൂജപ്പുര വാര്‍ഡ് കൗണ്‍സിലര്‍ ആണെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്.
No comments
Post a Comment