Header Ads

  • Breaking News

    പൂരപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തി മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു

    പാലക്കാട് : ആനപ്രേമികളുടെ പ്രിയപ്പെട്ടവനായ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. 57വയസായിരുന്നു. 1963ല്‍ ബീഹാറിലായിരുന്നു കര്‍ണന്റെ ജനനം. ബീഹാറില്‍ ജനിച്ചെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവന്‍ ആയിരുന്നു കര്‍ണന്‍. 1989ലാണ് കര്‍ണനെ ബീഹാറിലെ ചാപ്രയില്‍ നിന്ന് നാനു എഴുത്തച്ഛന്‍ ഗ്രൂപ്പ് സ്വന്തമാക്കുന്നത്. 2000ലാണ് മംഗലാംകുന്ന് കുടുംബം കര്‍ണനെ വാങ്ങുന്നത്.

    പൂരപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയായ മംഗലാംകുന്ന് കര്‍ണന്‍ വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണപതി ക്ഷേത്രത്തിലെ തലപ്പൊക്കത്തിനുള്ള മത്സരത്തില്‍ 9 വര്‍ഷം തുടര്‍ച്ചയായി വിജയിയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം നടന്ന തലപ്പൊക്കത്തിനുള്ള മത്സരങ്ങളിലും കര്‍ണന്‍ വിജയിയായിരുന്നു. ഇത്തിത്താനം ഗജമേളയിലും കര്‍ണന്‍ വിജയിയായിട്ടുണ്ട്.

    ഗുരുവായൂര്‍ ദേവസ്വം കഴിഞ്ഞാല്‍ ഏറ്റവും അധികം ആനകളുള്ളത് മംഗലാംകുന്ന് കുടുംബത്തിലാണ്. മംഗലാംകുന്ന് ഗണപതി (നേരത്തെ ചരിഞ്ഞു), മംഗലാംകുന്ന് കര്‍ണന്‍, മംഗലാംകുന്ന് അയ്യപ്പന്‍ എന്നീ മൂന്ന് വമ്പന്മാരാണ് തറവാട്ടിലെ ഏറ്റവും പ്രശസ്തര്‍. സിനിമകളിലും പരസ്യ ചിത്രങ്ങളിലും കര്‍ണന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മദപ്പാട് കാലത്തു പോലും തികഞ്ഞ ശാന്ത സ്വഭാവിയായിരുന്നു കര്‍ണന്‍.

    No comments

    Post Top Ad

    Post Bottom Ad