Header Ads

  • Breaking News

    സ്വയംതൊഴില്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു



    നവജീവന്‍ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത 50നും 65നും ഇടയില്‍ പ്രായമായവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ കാര്‍ഡ്, തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സംരംഭത്തിന്റെ വ്യക്തമായ രൂപരേഖ എന്നിവ സഹിതം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഹാജരായി അപേക്ഷാ ഫോറം കൈപ്പറ്റണം. 

    അപേക്ഷയോടൊപ്പം വ്യക്തിഗത വരുമാനം (കുടുംബ വാര്‍ഷിക വരുമാനമല്ല) ഒരു ലക്ഷത്തില്‍ താഴെയാണെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം. ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പുതുക്കാന്‍ കഴിയാത്തവര്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാവുന്നതാണ്. 25 ശതമാനം സബ്‌സിഡി നിരക്കില്‍ അമ്പതിനായിരം രൂപയാണ് വായ്പയായി ലഭിക്കുക.


    No comments

    Post Top Ad

    Post Bottom Ad