Header Ads

  • Breaking News

    കൊവിഡ് വാക്സിന്‍ എടുത്താലും ജാഗ്രത തുടരണം : ആരോഗ്യമന്ത്രി

    തിരുവനന്തപുരം : കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പിന് കേരളം പൂര്‍ണ സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുത്തിവെയ്പ് എടുത്താലും ജാഗ്രത തുടരണം. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും താരതമ്യേന പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ വാക്സിനാണ് കൊവിഷീല്‍ഡെന്നും മന്ത്രി പറഞ്ഞു.

    വാക്സിന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയതിലെ വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അടുത്ത ഘട്ടത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേരളം കൊവിഡ് മുക്തകമാകുമെന്ന് പ്രതീക്ഷിയ്ക്കുന്നുവെന്നും, വാക്സിന്‍ വലിയ പ്രതീക്ഷയും ആശ്വാസവും നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ വാക്സിന്‍ കിട്ടിയാല്‍ ഏപ്രിലോടെ എല്ലാവര്‍ക്കും കുത്തിവെയ്പെടുക്കാന്‍ സാധിയ്ക്കുമെന്നും മന്ത്രി ഒരു മാധ്യമത്തോട് പറഞ്ഞു.

    സംസ്ഥാനത്തെ 133 കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ 10ന് വാക്‌സിന്‍ കുത്തിവെയ്പ് ആരംഭിയ്ക്കും. രജിസ്റ്റര്‍ ചെയ്തവര്‍ എവിടെ വാക്സിന്‍ എടുക്കാന്‍ പോകണമെന്ന് എസ്എംഎസിലൂടെ അറിയിക്കും. അടുത്ത ദിവസങ്ങളില്‍ രാവിലെ ഒമ്പതിന് തുടങ്ങി വൈകിട്ട് അഞ്ചിന് വാക്‌സിനേഷന്‍ അവസാനിയ്ക്കും. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തി.

    No comments

    Post Top Ad

    Post Bottom Ad