ഞാന്‍ പറയുന്നത് പിണറായി വിജയന്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ് എന്റെ വിഷയം; ജോയ് മാത്യു
വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉത്‌ഘാടനം ചെയ്തു നാടിനു സമർപ്പിച്ചു. എന്നാൽ ഉദ്ഘാടനത്തിന് മുമ്പേ വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരെ പ്രശംസിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. പാലത്തിന്റെ ഉദ്ഘാടനം നേരത്തെ കഴിഞ്ഞതാണെന്ന് അദ്ദേഹം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
മേൽപ്പാലം തുറന്നു കൊടുത്തതിലൂടെ കുത്തിത്തിരിപ്പുണ്ടാക്കി ശ്രദ്ധ നേടാനാണ് ‘വി ഫോർ കൊച്ചി’ പ്രവർത്തകർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെയാണ് ജോയ് മാത്യു വിമർശിച്ചത്.
”മുഖ്യമന്ത്രി അങ്ങനെ പലതും പറയും ..അത്തരം ഇഡിയോട്ടിക് ആയ കാര്യങ്ങള്‍ താന്‍ ശ്രദ്ധിക്കാറില്ല. മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലണമെന്ന് പറയുന്ന ആളല്ലേ..അദ്ദേഹം അങ്ങനെ പലതും പറയും. പിണറായി വിജയന്‍ എന്ത് പറയുന്നു എന്നുള്ളത് എന്നെ സംബധിച്ചിടത്തോളം ഒരു വിഷയമല്ല. ഞാന്‍ പറയുന്നത് പിണറായി വിജയന്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ് എന്റെ വിഷയം.. വിദ്യാഭ്യാസവും വിവരവും ജനാധിപത്യബോധവുമുള്ള ചെറുപ്പക്കാർ സമൂഹത്തിലെ പ്രശ്നങ്ങളിൽ ഇടപെടുന്നതിന്റെ ഭാഗമായിട്ടാണ് വൈറ്റില മേൽപ്പാലം തുറന്നുകൊടുത്തത്. പാലത്തിന്റെ ഉദ്ഘാടനം നേരത്തെ തന്നെ കഴിഞ്ഞതാണെന്നും ഔപചാരിക ‘ഉദ്‌ഘാടന മഹാമഹങ്ങളോട്’ തനിക്ക് യോജിപ്പില്ലെന്നും ജോയ് മാത്യു പറഞ്ഞു.
‘കോടികളുടെ രൂപയാണ് ഔപചാരിക ഉദ്‌ഘാടനത്തിന്റെ പത്രപ്പരസ്യത്തിന് മാത്രമായി ചിലവ് വരുന്നത്. ഉദ്‌ഘാടന മഹാമഹം എന്നൊക്കെ പറയുന്നത് രാജാവിന്റെ കാലത്തുള്ള ഫ്യൂഡൽ ആചാരങ്ങളാണ്. ട്വന്റി ട്വന്റി’, ‘വീ ഫോർ കൊച്ചി’ തുടങ്ങിയ കൂട്ടായ്മകൾ സമൂഹത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്ന കാലമാണിത്. ഇത്തരത്തിലുള്ള ചെറിയ മുന്നേറ്റങ്ങളെ അവഗണിക്കാനാവില്ല” ജോയ് മാത്യു കൂട്ടിച്ചേർത്തു
No comments
Post a Comment