Header Ads

  • Breaking News

    ഭൂമി കറങ്ങുന്നതിന്റെ വേഗം കൂടി, 1 ദിവസത്തിൽ 24 മണിക്കൂറില്ലെന്ന് ഗവേഷകർ..



    കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏത് സമയത്തേക്കാളും വേഗത്തിലാണ് ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കണ്ടെത്തൽ. ഇതിനാൽ ഒരു ദിവസത്തിൽ 24 മണിക്കൂറില്ലെന്ന് ഗവേഷകർ പറയുന്നു. ഭൂമിയുടെ ഭ്രമണം സാധാരണയേക്കാൾ വേഗമുള്ളതാണ്. തൽഫലമായി, ഒരു ദിവസത്തിന്റെ ദൈർഘ്യം നിലവിൽ 24 മണിക്കൂർ സമയത്തേക്കാൾ അല്പം കുറവാണ്.

    ഈ മാറ്റത്തിന്റെ കണക്ക് കാലാകാലങ്ങളിൽ ഒരു നിമിഷം പിന്നോട്ടാക്കണോയെന്നും ലോകത്തെ കൃത്യസമയത്ത് ഭൂമിയുടെ ഭ്രമണത്തിന് അനുസൃതമായി തിരികെ കൊണ്ടുവരുമോ എന്നും ലോക ടൈം കീപ്പർമാർ ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്. 2020 മുതൽ തന്നെ ഒരു ദിവസം പൂർത്തിയാകാൻ 24 മണിക്കൂർ വേണ്ടെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേവർഷം ജൂലൈ 19നാണ് 1960കൾക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂർത്തിയായത് എന്നതും ശ്രദ്ധേയമാണ്.

    ‘നെഗറ്റീവ് ലീപ്പ് സെക്കൻഡ്’ പ്രകാരം ഒരു ദിവസത്തിൽ 1.4602 മില്ലിസെക്കൻഡാണ് കുറയുന്നത്. അതേസമയം, നേരത്തെയുള്ള ചില കണക്കുകൾ പ്രകാരം ഒരു ദിവസം തന്നെ 24 മണിക്കൂറിലേറെ സമയമെടുത്ത് പൂർത്തിയാക്കിയ ചരിത്രവും ഉണ്ട്. ആഗോള താപനം കാരണം ഭൂമി കറങ്ങുന്നതിന്റെ വേഗം ഇനിയും കൂടിയേക്കാമെന്നും വിദഗ്ധർ പ്രവചിക്കുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad