മത്സ്യത്തില്‍ പുഴുക്കള്‍ ; കുടുംബാംഗങ്ങള്‍ക്കു വയറുവേദനയും ഛര്‍ദിയും
ബത്തേരി:
ബൈക്കിലെത്തിയ മത്സ്യവില്‍പ്പനക്കാരനില്‍ നിന്നും വാങ്ങി പാകം ചെയ്ത മത്സ്യത്തില്‍ പുഴുക്കള്‍ എന്ന് പരാതി. തൊടുവട്ടി ആനിക്കാട്ടില്‍ എ.കെ. റോയി വാങ്ങിയ മത്സ്യത്തിലാണു പുഴുക്കളെ കണ്ടത്. മല്‍സ്യം കഴിച്ചതോടെ കുടുംബാംഗങ്ങള്‍ക്കു വയറുവേദനയും ഛര്‍ദിയും തുടങ്ങി.
ആരോഗ്യവകുപ്പിന്റെ പ്രാദേശിക ഓഫിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആശാ വര്‍ക്കറെത്തി പരിശോധന നടത്തിയതായി റോയി പറഞ്ഞു. പരിശോധനയില്‍ പുഴുക്കളുണ്ടെന്ന് കണ്ടെത്തി. മത്സ്യവില്‍പ്പനക്കാരനില്‍ നിന്ന് 'കേതല്‍' ഇനത്തില്‍പെട്ട മത്സ്യമാണ് റോയി വാങ്ങിയത്.
പാകം ചെയ്ത കഴിച്ചതിനു ശേഷം അസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് മല്‍സ്യം പരിശോധിച്ച് നോക്കിയപ്പോഴാണ് പുഴുവിനെ കണ്ടെത്തിയതെന്നും റോയ് പറയുന്നു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് റോയുടെ കുടുംബം.
No comments
Post a Comment