ബിരുദമുണ്ടോ? വര്‍ഷം 13 ലക്ഷം ശമ്ബളം നേടാം; ഇ.സി.ജി.സിയില്‍ പ്രൊബേഷണറി ഓഫിസര്‍ അപേക്ഷ ക്ഷണിച്ചു
ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 31നകം വിജി കെ കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ഇ.സി.ജി.സി ലിമിറ്റഡ് പ്രൊബേഷണറി ഓഫിസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. 59 ഒഴിവുകളാണുള്ളത്. (ജനറല്‍ -25, EWS -5, ഒ.ബി.സി -16, എസ്.സി -9, ഭിന്നശേഷിക്കാര്‍ക്ക് 4 ഒഴിവുകളില്‍ നിയമനം ലഭിക്കും. ശമ്ബള നിരക്ക് 32795-62315 രൂപ). ക്ഷാമബത്ത, വീട്ടുവാടക ബത്ത ഉള്‍പ്പെടെ വാര്‍ഷിക ശമ്ബളം 13 ലക്ഷം രൂപ.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം. പ്രായം 1.1.2021ല്‍ 21-30 വയസ്സ്. 1991 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷവും വിമുക്ത ഭടന്മാര്ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്.വിജ്ഞാപനം www.ecgc.inല്‍ കരിയര്‍ ലിങ്കില്‍ ലഭിക്കും. അപേക്ഷാഫീസ് 700 രൂപ. SC/ST/PWBD വിഭാഗങ്ങള്‍ക്ക് 125 രൂപ മതി. ബാങ്ക് ട്രാന്സാക്ഷന് ചാര്‍ജ് കൂടി നല്‍കണം. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി ജനുവരി 31 വരെ സമര്‍പ്പിക്കാം.
സെലക്ഷന്: കമ്ബ്യൂട്ടര്‍ അധിഷ്ഠിത മള്‍ട്ടിപ്പിള്‍ ചോയ്സ് ഓണ്‍ലൈന്‍ പരീക്ഷ, ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് ഡിസ്ക്രിപ്റ്റിവ് പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സെലക്ഷന് ടെസ്റ്റ് മാര്‍ച്ച് 14ന് കൊച്ചി, കോയമ്ബത്തൂര്‍, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നടക്കും.
ഓണ്‍ലൈന്‍ പരീക്ഷയില്‍ റീസണിങ് എബിലിറ്റി, ഇംഗ്ലീഷ് ലാംഗ്വേജ്, കമ്ബ്യൂട്ടര്‍ നോളജ്, ജനറല്‍ അവയര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയില്‍ പ്രാവീണ്യമളക്കുന്ന 200 ചോദ്യങ്ങളുണ്ടാവും. 200 മാര്‍ക്കിെന്റ പരീക്ഷ. 140 മിനിറ്റ് സമയം ലഭിക്കും.ഡിസ്ക്രിപ്റ്റിവ് പേപ്പറില്‍ ഉപന്യാസമെഴുത്ത് (20 മാര്‍ക്കിന്), പ്രിസിസ് റൈറ്റിങ് (20 മാര്‍ക്ക്) എന്നിവ ഉള്‍പ്പെടും. 40 മിനിറ്റ് സമയം അനുവദിക്കും.
ടെസ്റ്റില്‍ കട്ട്ഓഫ് മാര്‍ക്ക് നേടുന്നവരെ ഏപ്രിലില്‍ വ്യക്തിഗത അഭിമുഖം നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കി നിയമനം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും www.ecgc.in സന്ദര്‍ശിക്കുക.
No comments
Post a Comment