Header Ads

  • Breaking News

    മന്ത്രി എ.കെ ബാലന് കൊവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു



    പാലക്കാട്: 

    മന്ത്രി എ.കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

    ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡാണെന്ന് കണ്ടെത്തിയത്.

    നേരത്തെ മന്ത്രി ഇ പി ജയരാജന്‍, വി എസ് സുനില്‍ കുമാര്‍, തോമസ് ഐസക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad