സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി,കോട്ടയത്തും കുട്ടനാട്ടിലും സ്ഥിരീകരിച്ചു
കോട്ടയം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയത്തും കുട്ടനാട്ടിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് 19, ഷിഗെല്ല രോഗഭീതി നിലനിൽക്കുന്നതിനിടെ പക്ഷിപ്പനി കൂടി സ്ഥിരീകരിച്ചത് വലിയ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.
രോഗവ്യാപനം നടയാൻ ആരോഗ്യവകുപ്പുമായി ചേർന്ന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു.
ليست هناك تعليقات
إرسال تعليق