Header Ads

  • Breaking News

    കൂത്തുപറമ്പ് നഗരസഭ ബജറ്റ്; പുതിയ ബസ്‌സ്റ്റാൻഡിന് 15 കോടി


    കൂത്തുപറമ്പ്: 
    നഗരവികസനത്തിനുതകുന്ന നിരവധി പദ്ധതികൾ ഉൾക്കൊളിച്ച് സമഗ്ര പുരോഗതി ലക്ഷ്യംവെച്ച് കൂത്തുപറമ്പ് നഗരസഭയുടെ 2020-21 വർഷത്തെ പുതുക്കിയ ബജറ്റും 2021-11 വർഷത്തെ മതിപ്പ് ബജറ്റും വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ അവതരിപ്പിച്ചു.


    കൂത്തുപറമ്പ് നിവാസികളുടെ ചിരകാല സ്വപ്നമായ 110 കോടി ചെലവ് പ്രതീക്ഷിക്കുന്ന പുതിയ ബസ്‌സ്റ്റാൻഡിന്റെ പ്രാഥമിക നിർമാണപ്രവർത്തനങ്ങൾക്ക് 15 കോടി രൂപ ബജറ്റിൽ വകയിരുത്തി. നാലുകോടി രൂപ ജെന്റർ കോംപ്ലക്സ് നിർമാണത്തിനും തെരുവോര കച്ചവടകേന്ദ്രങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും ഉൾപ്പെടുത്തിയുള്ള ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് രണ്ടുകോടി രൂപയും വകയിരുത്തി.

    48,68,07,703 രൂപ വരവും 48,23,27,000 രൂപ ചെലവും 44,80,703 രൂപ നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്. നഗരസഭാ ചെയർപേഴ്‌സൺ വി.സുജാത അധ്യക്ഷയായി. കെ.വി.രജീഷ്, കെ.അജിത, കെ.കെ.ഷമീർ, ലിജി സജേഷ്, കെ.പി.സജിത്ത് കുമാർ, സുഷിന മാറോളി തുടങ്ങിവർ സംസാരിച്ചു.

    തുക വകയിരുത്തിയ പ്രധാന പദ്ധതികൾ


    * ട്രഞ്ചിങ്‌ ഗ്രൗണ്ട്-സൗന്ദര്യവത്കരണം (ഗ്രീൻ പാർക്ക്-തുമ്പൂർമുഴി മോഡൽ) 60 ലക്ഷം. * കുടിവെള്ള പദ്ധതി: 30 ലക്ഷം. *വനിതാ ഘടകം പദ്ധതി (വനിതാ ഹോസ്റ്റൽ) : 28 ലക്ഷം. *ഭിന്നശേഷിസൗഹൃദ നഗരസഭ: 18 ലക്ഷം. * വയോജനക്ഷേമം: 15 ലക്ഷം. *പട്ടികജാതി ക്ഷേമം: 16.1 ലക്ഷം. * അഗതിരഹിത നഗരസഭ: 10 ലക്ഷം. * പ്രാദേശിക കളിസ്ഥലങ്ങൾ നിർമിക്കാൻ: 20 ലക്ഷം. * കാർഷിക വികസനം (തരിശുരഹിത നഗരസഭ) മത്സ്യക്കൃഷി ഉൾപ്പെടെ: 28 ലക്ഷം. * മാലിന്യമുക്ത നഗരസഭ: 57 ലക്ഷം. * ഓഫീസ് സംവിധാനം കൂടുതൽ ഫലപ്രദമാക്കൽ: 19.5 ലക്ഷം. * മൃഗസംരക്ഷണം: 13.8 ലക്ഷം. വനിതകൾക്ക് തൊഴിൽപരിശീലനം, സംരംഭങ്ങൾ തുടങ്ങൽ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, നഗരസൗന്ദര്യവത്‌കരണം, ഫിലമെന്റ് രഹിത നഗരസഭ തുടങ്ങിയവയ്ക്കും ബജറ്റിൽ ഊന്നൽ നൽകി



    No comments

    Post Top Ad

    Post Bottom Ad