ഫിബ്രുവരി 18 ന് ഇന്ധന വിലവർദ്ധന നയത്തിനെതിരെ പ്രതിഷേധ മാർച്ച്.
കേന്ദ്രസർക്കാർന്റെ വികലമായ ഇന്ധന വിലവർദ്ധന നയത്തിന്നെതിരെ അടിക്കടിയുള്ള പാചക വാതക വിലവർദ്ധനവിന്നെതിരെ തൊഴിൽ കോഡെന്ന പ്രാകൃത നിയമങ്ങൾക്കെതിരെ, മോട്ടോർ വ്യവസായത്തെ തകർക്കുന്ന വാഹന ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 15 വർഷം പഴക്കമുള്ള വാഹനം പൊളിച്ചുക്കണമെന്ന നയത്തിന്നെതിരെ കണ്ണൂർ ജില്ലയിലെ 18 ഏരിയാ കേന്ദ്രങ്ങളിലുമുള്ള കേന്ദ്രസർക്കാർ ഓഫിസുകൾക്കു മുന്നിൽ മോട്ടോർ കോൺഫെഡറേഷൻ CITU ആഭിമുഖത്തിൽ വിവിധ മോട്ടോർ മേഖലയായ ഓട്ടോ, ടാക്സി ലൈറ്റ്. ഗുഡ്‌സ് സ്വകാര്യ ബസ് KSRTC ഓട്ടോ മൊബൈൽ ഓട്ടോ കൺസൾട്ടന്റ് ചെക്കിംഗ് ഇൻസ്പക്ടർ മേഖലയിലെ തൊഴിലാളി കളെ അണിനിരത്തി പ്രതിഷേധമാർച്ചും ധർണയും നടത്തുവാൻ മോട്ടോർ കോൺഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മറ്റി യോഗം കെ.കെ.നാരായണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു തീരുമാനിച്ചു. ഫിബ്രുവരി 18 ന് 10.30 ന്നാണ് പ്രതിഷേധ മാർച്ച്. കെ ജയരാജൻ റിപ്പോർട്ടവതരിപ്പിച്ചു.
വി.കെ. ബാബുരാജ്, എം.സി. ഹരിദാസർ മാസ്റ്റർ പി.കെ സത്യൻ എവി പ്രകാശർ എൻ മോഹനൻ എം.ചന്ദ്രൻ വി.കെ മനോജ് സി.ദിവാകരൻ എന്നിവർ സംസാരിച്ചു. സമരം സംസ്ഥാന വ്യാപകമായി കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോര്ട് വർക്കേർസ് പ്രഖ്യാപിച്ചതാണ്. സമരം. ജില്ലാതല ഉദ്ഘാടനം കണ്ണൂർ Rs പോസ്റ്റാഫീസിന് മുന്നിൽ നടക്കും.
No comments
Post a Comment