പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള കൊവിഡ് 19 വാക്സിനേഷന്‍ ഇന്ന് മുതല്‍
ജില്ലയിലെ രജിസ്റ്റര്‍ ചെയ്ത റവന്യു, പൊലീസ്, തദ്ദേശ സ്വയംഭരണം, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ജീവനക്കാരായ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള കൊവിഡ് -19 വാക്സിനേഷന്‍ ഫെബ്രുവരി 26, 27, 28 തീയതികളില്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കും. ഇതിനായി വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഡയാലിസിസ് രോഗികള്‍, കാന്‍സര്‍ രോഗികള്‍ ഒഴികെയുള്ള ഉദ്യോഗസ്ഥര്‍ തൊട്ടടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തി വാക്സിന്‍ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. നാരായണ നായ്ക് അറിയിച്ചു.
ഇന്ന് (ഫെബ്രുവരി 26) വാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ ചുവടെ.
പഴയങ്ങാടി താലൂക്ക് ആശുപത്രി
പയ്യന്നൂര്‍ താലൂക്ക് ആശുപത്രി
കരിവെള്ളൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം
കല്ല്യാശ്ശേരി കുടുംബാരോഗ്യ കേന്ദ്രം
പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം
ഏഴോം ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
തളിപ്പറമ്പ താലൂക്ക് ആശുപത്രി
ഇരിക്കൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം
മയ്യില്‍ സാമൂഹിക ആരോഗ്യ കേന്ദ്രം
മട്ടന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം
ഇരിട്ടി താലൂക്ക് ആശുപത്രി
ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രം
സിവില്‍ സ്റ്റേഷന്‍
തലശ്ശേരി ജനറല്‍ ആശുപത്രി
പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രം
കോട്ടയം മലബാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം
കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രം
പെരിങ്ങോം താലൂക്ക് ആശുപത്രി
പേരാവൂര്‍ അര്‍ച്ചന ഹോസ്പിറ്റല്‍
കൂത്തുപറമ്പ് ബിഇഎംപി സ്‌കൂള്‍
ചിറ്റാരിപ്പറമ്പ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
അഴീക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രം
വളപ്പട്ടണം കുടുംബാരോഗ്യ കേന്ദ്രം
ആസ്റ്റര്‍ മിംസ്
ധനലക്ഷ്മി ആശുപത്രി
ഗവ ഗേള്‍സ് ഹൈ സ്‌കൂള്‍, പയ്യാമ്പലം
തേര്‍ത്തലി കുടുംബാരോഗ്യ കേന്ദ്രം
ഒടുവള്ളിത്തട്ട് സാമൂഹിക ആരോഗ്യ കേന്ദ്രം
No comments
Post a Comment