ഇന്ത്യയുൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്കുമായി സൗദി അറേബ്യ
സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് ഇന്ത്യയുൾപ്പെടെ 20 രാജ്യക്കാർക്ക് താൽക്കാലിക യാത്രാവിലക്ക്. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നാളെ രാത്രി മുതൽ നിയമം പ്രാബല്യത്തിൽ വരും. വിദേശികൾ, ഡിപ്ലോമാറ്റ്,ആരോഗ്യപ്രവർത്തകർ അവരുടെ കുടുംബം എന്നിവർക്കും വിലക്ക് ബാധകം. യുഎഇയിൽ നിന്നുള്ളവർക്കും വിലക്ക് ബാധകം.
ഇന്ത്യയ്ക്ക് പുറമെ ജർമനി, അർജന്റീന, യുഎഇ, അമേരിക്ക, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, ഈജിപ്റ്റ്, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ലെബനൻ, പാകിസ്താൻ, ബ്രസീൽ, പോർച്ചുഗീസ്, തുർക്കി, ഫ്രാൻസ്, സൗത്ത് ആഫ്രിക്ക ഉൾപ്പെടെയുള്ള 20 രാജ്യങ്ങളിലെ വിദേശികൾക്കാണ് വിലക്ക്. മറ്റ് രാജ്യങ്ങൾ വഴി സൗദിയിൽ എത്തുന്നവർ 14 ദിവസത്തെ ക്വാറന്റീന് ശേഷം മാത്രമേ രാജ്യത്തേക്ക് പ്രവേശനം ഉണ്ടാകുകയുള്ളു.
No comments
Post a Comment