Header Ads

  • Breaking News

    എ.ടി.എമ്മുകള്‍ തകര്‍ത്ത് ലക്ഷങ്ങള്‍ കവര്‍ന്നു



    ക​ല്യാ​ശ്ശേ​രി: 
    കണ്ണൂര്‍ ക​ല്യാശ്ശേരി​യി​ല്‍ ര​ണ്ട് എ.​ടി.​എ​മ്മു​ക​ള്‍ ത​ക​ര്‍​ത്ത മോ​ഷ്​​ടാ​ക്ക​ള്‍ 20 ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ര്‍​ന്നു. മാ​ങ്ങാ​ട്ട് ബ​സാ​റി​ല്‍ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഇ​ന്ത്യ വ​ണി​‍െന്‍റ എ.​ടി.​എം ത​ക​ര്‍​ത്ത് 1,75, 500 രൂ​പ​യും ക​ല്യാ​ശ്ശേ​രി​യി​ലെ എ​സ്.​ബി.​െ​എ എ.​ടി.​എം ത​ക​ര്‍​ത്ത് 18 ല​ക്ഷ​ത്തോ​ളം രൂ​പ​യും ക​വ​ര്‍​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.



    റൂ​മി​‍െന്‍റ ഷ​ട്ട​ര്‍ താ​ഴ്ത്തി ഗ്യാ​സ് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​രു എ.​ടി.​എ​മ്മു​ക​ളും പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ത്ത​ത്. ക​ല്യാ​ശ്ശേ​രി എ​സ്.​ബി.​ഐ എ.​ടി.​എ​മ്മി​ല്‍ ര​ണ്ടു ദി​വ​സം മുമ്പ്​​ പ​ണം നി​റ​ച്ചി​രു​ന്ന​താ​യും നി​ല​വി​ല്‍ 18 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ള്ള​താ​യും പ​ണം നി​ക്ഷേ​പി​ച്ച ഏ​ജ​ന്‍​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച​യാ​ണ് ക​വ​ര്‍​ച്ച​ക​ള്‍ ന​ട​ന്ന​തെ​ന്ന്​ ക​രു​തു​ന്നു.



    ഞാ​യ​റാ​ഴ്ച രാ​വി​ലെ​ത​ന്നെ മാ​ങ്ങാ​ട് ഇ​ന്ത്യ വ​ണ്‍ എ.​ടി.​എം ത​ക​ര്‍​ത്ത​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ക​ല്യാ​ശ്ശേ​രി എ​സ്.​ബി.​ഐ എ.​ടി.​എ​മ്മി​‍െന്‍റ ഷ​ട്ട​ര്‍ താ​ഴ്ത്തി​യ നി​ല​യി​ലാ​യ​തി​നാ​ല്‍ വൈ​കീ​ട്ടു​വ​രെ ക​വ​ര്‍​ച്ച​യെ​പ്പ​റ്റി ആ​രും അ​റി​ഞ്ഞി​ല്ല. മാ​ങ്ങാ​​ട്ടെ ക​വ​ര്‍​ച്ച​യെ​പ്പ​റ്റി അ​റി​ഞ്ഞ്​ എ.​ടി.​എ​മ്മി​ല്‍ പ​ണം നി​ക്ഷേ​പി​ക്കു​ന്ന ഏ​ജ​ന്‍​സി എ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്.



    ക​വ​ര്‍​ച്ച​സം​ഘം മാ​ങ്ങാ​ട് തെ​രു ക​ള്ളു​ഷാ​പ്പി​നു സ​മീ​പ​ത്തെ ആ​ള്‍​ത്താ​മ​സ​മു​ള്ള മു​റി​യി​ല്‍ ക​യ​റി ക​വ​ര്‍​ച്ച​ക്കു ശ്ര​മി​ച്ചെ​ങ്കി​ലും ഉ​റ​ക്ക​മു​ണ​ര്‍​ന്ന താ​മ​സ​ക്കാ​ര്‍ ബ​ഹ​ളം​വെ​ച്ച​തോ​ടെ ഇ​വ​ര്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. താ​മ​സ​ക്കാ​ര്‍ ക​ണ്ണ​പു​രം പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി. തു​ട​ര്‍​ന്ന് ക​വ​ര്‍​ച്ച​സം​ഘം എ​ത്തി​യ​താ​യി ക​രു​തു​ന്ന ബൈ​ക്ക് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. സം​ഘ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി മു​റി​യി​ലെ താ​മ​സ​ക്കാ​ര്‍ പ​റ​ഞ്ഞു. ക​ണ്ണൂ​രി​ല്‍​നി​ന്ന്​ ഫോ​റ​ന്‍​സി​ക്​ വി​ഭാ​ഗ​വും ഡോ​ഗ് സ്ക്വാ​ഡും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തേ എ.​ടി.​എ​മ്മി​ല്‍ ര​ണ്ടാം ത​വ​ണ​യാ​ണ് ക​വ​ര്‍​ച്ച. ര​ണ്ടു​വ​ര്‍​ഷം മുമ്പും പ​ണം ക​വ​ര്‍​ന്നി​രു​ന്നു. ക​ണ്ണ​പു​രം എ​സ്.​ഐ പ​ര​മേ​ശ്വ​ര​‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​പ്പെ​ടു​ത്തി.



    എ​ന്നാ​ല്‍, എ​സ്.​ബി.​ഐ എ.​ടി.​എം ത​ക​ര്‍​ത്ത​ത് അ​റി​ഞ്ഞ​ത് ഞാ​യ​റാ​ഴ്​​ച വൈ​കിട്ടാതായ​തി​നാ​ല്‍ അ​ന്വേ​ഷ​ണം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ക്കു​മെ​ന്ന് ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ക​ണ്ണൂ​രി​ല്‍ നി​ന്ന്​ എ​സ്.​പി അ​ട​ക്ക​മു​ള്ള​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി.

    No comments

    Post Top Ad

    Post Bottom Ad