Header Ads

  • Breaking News

    മോട്ടോർ തൊഴിലാളികൾ വാഹന ചങ്ങലയും, മാർച്ചും നടത്തി



    കണ്ണൂർ എയർപോർട്ടിൽ ടാക്സ് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന ഫീസ് – പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ ജില്ലാ മോട്ടോർ തൊഴിലാളി യൂനിയൻ CITU വിൻ്റെ നേതൃത്വത്തിൽ നടത്തവരുന്ന തുടർസമരത്തിൻ്റെ ഭാഗമായി കണ്ണൂർ എയർപോർട്ടിലേക്ക് വാഹന ചങ്ങലയും മാർച്ചും നടത്തി. ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നും 200ൽ അധികം വാഹനങ്ങളും,300 ൽ അധികം തൊഴിലാളികളും പങ്കെടുത്തു.

    സമരം സി .ഐ .ടി .യു.ജില്ലാ ജനറൽ സെക്രട്ടറി സ: കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജനറൽ സെക്രട്ടറി വി.കെ.ബാബുരാജ് സ്വാഗതം പറഞ്ഞു. ഏറിയ പ്രസിഡണ്ട് സി.സജീവൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു.ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സ: എൻ .വി.ചന്ദ്രബാബു, കെ.ജയരാജൻ, മട്ടന്നൂർ ഏരിയ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണൻ, കെ.ബഷീർ, എ.ചന്ദ്രൻ, കോയ്യോടൻ സുജിത്ത് എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad