പാമ്ബുകളെയും ചികിത്സയും അറിയാന്‍ സൗജന്യ മൊബൈല്‍ ആപ്പ്
കേരളത്തിലെ പാമ്ബുകളെ ചിത്രങ്ങളുടെയും ശബ്ദരേഖയുടെയും സഹായത്തോടെ പരിചയപ്പെടുത്തുന്നതിന് ഒപ്പം പ്രഥമശുശ്രൂഷയെക്കുറിച്ചും ചികിത്സയെ കുറിച്ചും അറിയാന്‍ ഒരു സൗജന്യ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍. സ്‌നേക് പീഡിയ എന്നാണ് ഒരു കൂട്ടം ഡോക്ടര്‍മാരും ഗവേഷകരും പ്രകൃതിസ്‌നേഹികളും ചേര്‍ന്ന് തയ്യാറാക്കിയ ഈ മൊബൈല്‍ അപ്ലിക്കേഷന്റെ പേര്. മലയാളത്തിന് പ്രാധാന്യം നല്‍കി രൂപകല്പന ചെയ്ത ഈ ആപ്പില്‍ ഇംഗ്ലീഷിലും വിവരണങ്ങളും ശബ്ദരേഖയും ലഭ്യമാണ്.
പാമ്ബ് കടിയേറ്റാല്‍ സമീപത്തുള്ള അടഢ സൗകര്യമുള്ള ആശുപത്രികളുടെ ഫോണ്‍ നമ്ബര്‍ അടക്കമുള്ള ലിസ്റ്റ് ആപ്പില്‍ ലഭ്യമാണ്. പാമ്ബിനെ കണ്ടാല്‍ വനം വകുപ്പിന്റെ പരിശീലനം ലഭിച്ച റസ്‌ക്യൂവര്‍മാരുടെ സഹായം തേടാം. അവരുടെ ജില്ലതിരിച്ചുള്ള, ഫോണ്‍ നമ്ബര്‍ അടങ്ങിയ ലിസ്റ്റ് ആപ്പിലുണ്ട്.
പാമ്ബുകടി ഏല്‍ക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം, പാമ്ബ് കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ, ശാസ്ത്രീയ ചികിത്സ എങ്ങനെ, ശാസ്ത്രീയ ചികിത്സയുടെ പ്രാധാന്യം, പാമ്ബുകളുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ എന്നീ ലേഖനങ്ങളും ലഭ്യമാണ്. കാഴ്ച പരിമിതിയുള്ളവര്‍ക്കും തിരക്കുള്ളവര്‍ക്കും വേണ്ടി വിവരണങ്ങളും ലേഖനങ്ങളും കേള്‍ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തുമുള്ള 130 പേര്‍ പകര്‍ത്തിയ എഴുനൂറിലധികം ചിത്രങ്ങള്‍. കേരളത്തില്‍ കാണുന്ന നൂറിലധികം സ്പീഷീസുകളുടെ വിവിധ നിറഭേദങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ ഇതില്‍ ഉണ്ട്. പല പാമ്ബുകളുടെയും ഇരുപതോളം വ്യത്യസ്ത നിറഭേദങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ട്. ഓരോ പാമ്ബിനെയും തിരിച്ചറിയാന്‍ ഇന്‍ഫോ ഗ്രാഫിക്‌സ് സഹിതം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിഷമുള്ള പാമ്ബുകളെയും അതുപോലെതന്നെ തോന്നിക്കുന്ന വിഷമില്ലാത്ത അപരന്മാരെയും തമ്മില്‍ തിരിച്ചറിയാനുള്ള ഇന്‍ഫോഗ്രാഫിക്‌സ് പ്ലേറ്റുകളും ഉണ്ട്.
പാമ്ബുകളെ തിരിച്ചറിയാനായി ഒരു ഓണ്‍ലൈന്‍ ഹെല്‍പ്പ്‌ലൈനും ഉണ്ട്. ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്താല്‍ മറുപടി ലഭിക്കും.
No comments
Post a Comment