ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു
കേരള സര്‍ക്കാര്‍ – ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ആന്തൂര്‍ നഗരസഭയില്‍ അനുവദിച്ച ആയുര്‍വേദ പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈനായായിരുന്നു ഉദ്ഘാടനം.
നഗരസഭയ്ക്കായി മൊറാഴ സെന്‍ട്രലില്‍ ആണ് പി എച്ച് സി സ്ഥാപിച്ചത്. രോഗീ പരിശോധന, മരുന്ന് വിതരണം, പാലിയേറ്റീവ് പരിചരണം, വിവിധ ആയുഷ് അധിഷ്ഠിത സേവനങ്ങള്‍ തുടങ്ങിയവ സ്ഥാപനം വഴി സാധ്യമാകും.
ആയുഷ് സേവനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് എല്ലാ പഞ്ചായത്തുകളിലും ആയുഷ് സ്ഥാപനങ്ങള്‍ സ്ഥാപിക്കുക എന്നതിന്റെ അടിസ്ഥാനത്തില്‍ 2009 മുതലാണ് സംസ്ഥാനത്ത് നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ സഹായത്തോടെ ആയുഷ് സ്ഥാപനങ്ങളുടെ സേവനം ഉറപ്പുവരുത്തുന്ന പദ്ധതിക്ക് തുടക്കമായത്. ജില്ലയില്‍ നിലവില്‍ 29 ആയുര്‍വേദ സ്ഥാപനങ്ങളും മൂന്ന് യുനാനി /സിദ്ധ സ്ഥാപനങ്ങളും, 50 ഹോമിയോ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു വരുന്നു.
പരിപാടിയില്‍ ജെയിംസ് മാത്യു എം എല്‍ എ അധ്യക്ഷനായി. എന്‍എച്ച്എം ഡിപിഎം ഡോ. പി കെ അനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭ അധ്യക്ഷന്‍ പി മുകുന്ദന്‍, ഉപാധ്യക്ഷ വി സതീദേവി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി മുഹമ്മദ് കുഞ്ഞി, കെ വി പ്രേമരാജന്‍ മാസ്റ്റര്‍, എം ആമിന ടീച്ചര്‍, ഓമന മുരളീധരന്‍, കെ പി ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ സി പി മുഹാസ്, ഐഎസ്എം ഡി എം ഒ ഡോ. ടി സുധ, ആയുഷ് ഡി പി എം ഡോ. കെ സി അജിത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments
Post a Comment