Header Ads

  • Breaking News

    കേന്ദ്ര ബജറ്റ് : പ്രതീക്ഷയോടെ കേരളവും

    തിരുവനന്തപുരം : കേന്ദ്രബജറ്റ് അവതരിപ്പിയ്ക്കാന്‍ മണിക്കൂറുകള്‍ ശേഷിയ്‌ക്കെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് കേരളവും. കൊവിഡ് കാല സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രബജറ്റില്‍ ഇളവുകള്‍ തുടരുമെന്ന പ്രതീക്ഷയിലാണ് കേരളം. സംസ്ഥാനങ്ങളുടെ വായ്പാ പരിധി കൂട്ടിയത് ഒരു വര്‍ഷം കൂടി നീട്ടണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.

    നാണ്യവിളകളുടെ താങ്ങുവില ഉയര്‍ത്തണമെന്നത് കേരളത്തിന്റെ ആവശ്യമാണ്. എയിംസ്, കേരളത്തിന് പ്രത്യേക റെയില്‍വെ സോണ്‍ തുടങ്ങി കാലങ്ങളായുള്ള ആവശ്യങ്ങള്‍ പരിഗണിക്കുമോയെന്നും ഉറ്റു നോക്കുന്നുണ്ട്. വായ്പാ പരിധി ഉയര്‍ത്തിയതാണ് കൊവിഡ് കാലത്ത് കേരളത്തെ പിടിച്ചു നിര്‍ത്തിയത്. ഒരു ശതമാനമെങ്കിലും കൂടുതല്‍ നിശ്ചയിച്ച് ഒരു വര്‍ഷം കൂടി പരിധി ഉയര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.

    നികുതി വര്‍ധനവ് ഇല്ലാതെ ചിലവഴിക്കലിന് പ്രാധാന്യം നല്‍കുന്ന ബജറ്റാണ് കേരളം ഉറ്റു നോക്കുന്നത്. ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ വകയിരുത്തലുണ്ടാകുമെന്നത് കേരളത്തിനും പ്രതീക്ഷ നല്‍കുന്നു. ഇന്ധന വില ഉയരുമ്പോള്‍ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുകയല്ല കേന്ദ്രം ഇളവ് കൊണ്ടു വരണമെന്നതാണ് കേരളത്തിന്റെ നിര്‍ദ്ദേശം. കെ റെയില്‍, അങ്കമാലി-ശബരി പാത എന്നീ അവശ്യങ്ങളും കേരളം ഉറ്റു നോക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad