ജില്ലയിലെ മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള പുരസ്കാരം വെള്ളൂര്‍ ബാങ്കിന്
പയ്യന്നൂര്‍:
സംസ്ഥാന കൃഷിവകുപ്പിന്റെ ജില്ലയിലെ മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള പുരസ്കാരം വെള്ളൂര്‍ ബാങ്കിന്. ലോക്ക് ഡൗണ്‍ കാലത്തും തുടര്‍ന്നും പച്ചക്കറി ഉത്പാദന- വിതരണ രംഗത്ത് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്കാരം. 20ന് കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പുരസ്കാരം സമ്മാനിക്കും.
പയ്യന്നൂര്‍ കൃഷിഭവന്റെ കീഴില്‍ വെള്ളൂരിലെ ജൈവ പച്ചക്കറി കര്‍ഷകരെ അണിനിരത്തി ക്ലസ്റ്ററുണ്ടാക്കി 12 ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. വിത്തും വളവും പ്രോത്സാഹനവും വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കാണ് നല്‍കിയത്. പയ്യന്നൂര്‍ കൃഷി ഓഫീസര്‍ കെ. സുനീഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥർ മാർഗനിര്‍ദേശം നൽകി. വെണ്ട, പയര്‍, കയ്പ്പ, ചീര, പടവലം, കുമ്പളം, മത്തന്‍ തുടങ്ങി ഇരുപതിലധികം ഇനങ്ങളാണ് ഉത്പാദിപ്പിച്ചത്. വെള്ളൂര്‍ ബാങ്ക് തന്നെ കര്‍ഷകരില്‍ നിന്നും വിളകള്‍ ശേഖരിച്ച് വിതരണവും ചെയ്തു.
No comments
Post a Comment