‘മുഖ്യമന്ത്രി ചെയ്തത് ശരി, അവർക്കെല്ലാം പല ഉദ്ദേശങ്ങളാണുള്ളത്’; സുരേഷ് കുമാർ അടക്കമുള്ളവരെ താഴ്ത്തിക്കെട്ടി കമൽ
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നൽകിയത് വൻ വിവാദമായിരുന്നു. മേശപ്പുറത്ത് നിന്നും ജേതാക്കൾ അവാർഡ് സ്വയം എടുക്കുന്ന രീതിയിലായിരുന്നു ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമായിരുന്നു ഇത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തരമൊരു തീരുമാനമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ഇപ്പോഴിതാ, അവാര്‍ഡ് വിതരണ വിവാദത്തില്‍ നിര്‍മാതാവ് ജി.സുരേഷ്കുമാറിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്ന് കമല്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ തീരുമാനം ശരിയാണെന്ന് വാദിച്ച കമൽ വിവാദങ്ങൾ ഉണ്ടാക്കുന്നവരുടെ ലക്ഷ്യം രാഷ്ട്രീയതാൽപ്പര്യങ്ങൾ ആണെന്ന് ആരോപിച്ചു.
അവാർഡ് വാങ്ങിയവർക്ക് ആർക്കും പരാതിയില്ലെന്നും അത് നല്ലൊരു മാതൃകയാണെന്നുമായിരുന്നു ഏവരും പറഞ്ഞതെന്ന് കമൽ പറയുന്നു. വിമര്‍ശിക്കുന്നവര്‍ക്ക് പല ഉദ്ദേശങ്ങളുമുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ കുറ്റപ്പെടുത്തി. അവാര്‍ഡ് വാങ്ങിയവര്‍ ആരും വിമര്‍ശനം ഉന്നയിക്കുകയോ പരാതി പറയുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
No comments
Post a Comment