Header Ads

  • Breaking News

    വ്യാജചാരായ കേസുകളിൽ ഒളിവിൽ കഴിയുകയായിരുന്ന നാല് പ്രതികൾ അറസ്റ്റിൽ

    ആലക്കോട് : വ്യാജ വാറ്റുമായി ബന്ധപ്പെട്ട വ്യത്യസ്ഥ കേസുകളിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന നാലുപേരെ ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ. ടി.വി രാമചന്ദ്രൻ അറസ്റ്റ് ചെയ്തു .

    30 ലിറ്റർ വാഷ്‌ കൈകാര്യം ചെയ്ത കേസിലെ പ്രതി വെള്ളാട് വില്ലേജിലെ ചെമ്പ് വെച്ച മൊട്ട താമസം ചപ്പിലി വീട്ടിൽ കരുണാകരൻ മകൻ ജഗേഷ്.സി.കെ (38) എന്നയാളെ പയ്യാവൂർ വില്ലേജിലെ വഞ്ചിയത്തു വെച്ചും ,

    നൂറ് ലിറ്റർ വാഷും നൂറ് ലിറ്റർ ചാരായം ജീപ്പിലും കടത്തിയ കേസിലെ പ്രതി നടുവിൽ വില്ലേജിലെ നരിയൻ മാവ് താമസം തെങ്ങനാംകുന്നേൽ തോമസ് മകൻ മാത്യു.ടി.ടി. (52)പുലിക്കുരുമ്പയിൽ വെച്ചും എന്നയാളെയും 5 ലിറ്റർ ചാരായം കടത്തികൊണ്ടുവന്ന കേസിലെ പ്രതിയായ വെള്ളാട് അംശം ദേശത്ത് മീമ്പറ്റി താമസം േതാമസ് മകൻ അഴികണ്ണിക്കൽ വീട്ടിൽ ഷിജോ തോമസ് എന്നയാളെ മീമ്പറ്റി വെച്ചും

    50 ലിറ്റർ വാഷും 3 ലിറ്റർ ചാരായവും കൈവശം വെച്ച ‘കേസിലെ പ്രതിയായ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ അംശം ദേശം മാമ്പള്ളം താമസം പുതുശ്ശേരി കേളൻ മകൻ പുതുശ്ശേരി ഗംഗാധരൻ എന്നയാളെ മാമ്പള്ളം വെച്ചും


    ഇന്ന് ( 27-2-2021) പുലർച്ചെയാണ് അറസ്റ്റ് ചെയ്തത് .പ്രിവൻ്റീവ് ഓഫീസർമാരായ പി.ആർ സജീവ് , അഹമ്മദ് കെ സാജൻ കെ.കെ ( Gr. PO) സി.ഇ.ഒമാരായ ടി.വി.മധു ,വി.ധനേഷ് ,പി.ഷിബു റെനിൽ കൃഷണൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു .


    No comments

    Post Top Ad

    Post Bottom Ad